KeralaNewsBusiness

നിങ്ങൾ വാടക വീട്ടിലാണോ താമസിക്കുന്നത് ? എങ്കിൽ ശ്രദ്ധിക്കുക

വാടകയ്ക്ക് ഒരു വീട് ലഭിക്കുക എന്നത് പ്രയാസകരമായ കാര്യം. അതും നമ്മൾ ഉദ്ദേശിക്കുന്ന വാടകയ്ക്കു വീട് ലഭിക്കുക എന്നതും ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ് എന്നും പറയേണ്ടിയിരിക്കുന്നു. ഇനി വീട് ലഭിച്ചാൽ പാതി ടെൻഷൻ ഒഴിവാകും. എങ്കിലും ഒരു കടമ്പകൂടി ബാക്കിയുഉള്ളത് വാടക കരാറുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ. എന്നാൽ പലർക്കും ഇതിനെ പറ്റി പൂർണമായും അറിവുണ്ടായിരിക്കാം എന്നില്ല. അതിനാല്‍ ഉടമസ്ഥനും വാടകകാരനും അറിഞ്ഞിരിക്കേണ്ട സുപ്രധാന കാര്യങ്ങൾ ചുവടെ ചേർക്കുന്നു.

ടെനന്റ് ; ഉടമയുടെ പക്കല്‍ നിന്നും വീട് വാടകയ്ക്ക് എടുക്കുന്നയാളെ ആണ് ടെനന്റ്(വാടകക്കാരൻ) എന്ന് വിളിക്കുന്നത്.

സ്റ്റാമ്പ് പേപ്പർ(മുദ്ര പത്രം) ; വീട് വാടകയ്ക്ക് എടുക്കുന്ന ആൾ തന്നെയാണ് വാടക കരാറിനുള്ള സ്റ്റാമ്പ് പേപ്പർ(മുദ്ര പത്രം) വാങ്ങേണ്ടതും, കരാറിന്റെ ഒറിജിനല്‍ സൂക്ഷിക്കേണ്ടതും.  ഉടമസ്ഥൻ ഒറിജിനല്‍ എഗ്രിമെന്റ് ആവശ്യപ്പെടുകയാണെങ്കിൽ രണ്ട് സ്റ്റാമ്പ് പേപ്പര്‍ വാങ്ങി കരാർ തയാറാക്കുക അപ്പോഴും സ്റ്റാമ്പ് പേപ്പര്‍ ടെനന്റിന്റെ പേരിലായിരിക്കാന്‍ ശ്രദ്ധിക്കുക.

ഡെപ്പോസിറ്റ് ; 6 മാസത്തെ വാടകയാണ് കെട്ടിട ഉടമകള്‍ സാധാരാണ അഡ്വാന്‍സായി സ്വീകരിക്കുക. പലിശയൊന്നും ലഭിക്കാത്ത ഒരു നിക്ഷേപമാണ് ഇതെന്നും ആദ്യം മനസിലാക്കുക. പണമായി ഡിപ്പോസിറ്റ് തുക കൊടുക്കാതിരിക്കുക. ചെക്കായോ അക്കൗണ്ട് ട്രാന്‍സ്ഫറായോ തുക നല്‍കിയ ശേഷം ചെക്ക് നമ്പറോ അല്ലെങ്കില്‍ ട്രാന്‍സ്ഫര്‍ റഫറന്‍സ് നമ്പറോ നിര്‍ബന്ധമായും എഗ്രിമെന്റില്‍ പരാമര്‍ശിക്കുക.

കരാർ കാലാവധി (നോട്ടിസ് പിരിയഡ് ; വാടക കരാറിൽ കരാർ കാലാവധി (നോട്ടിസ് പിരിയഡ് ഉണ്ടെന്ന് രണ്ടു കൂട്ടരും ഉറപ്പ് വരുത്തുക. ഈ നോട്ടീസ് പിരിയഡ് പാലിക്കാന്‍ ഇരുകൂട്ടരും ബാധ്യസ്ഥരാണ്.11 മാസമാണ് കരാർ കാലാവധി.

ഉപകരണങ്ങള്‍ ; വാടകയ്ക്ക് നൽകുന്ന വീടിൽ എന്തെങ്കിലും ഉപകരണം ഉണ്ടെങ്കിൽ അവയുടെ ഒരു ലിസ്റ്റ് കെട്ടിട ഉടമ തയ്യാറാക്കി കരാറിൽ ചേർക്കേണ്ടതാണ്. വാടക്കാരന്‍ ഇതിൽ പറയുന്ന ഉപകരണങ്ങൾ ഉണ്ടോയെന്നും അവ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടോയെന്നും പരിശോധിച്ച് ഉറപ്പ് വരുത്തണം.

ഡെപ്പോസിറ്റ് തുക തിരിച്ച് കൊടുക്കൽ ; വാടകക്കാരന്‍ വീട് ഒഴിയുമ്പോൾ തന്നെ ഉടമ പണം തിരിച്ചു കൊടുത്തിരിക്കണം. കൂടാതെ വീട് പെയിന്റ് ചെയുവാൻ ഒരു മാസത്തെ വാടകയാണ് വാടകക്കാരൻ നൽകേണ്ടത്. ഇക്കാര്യത്തിലും വ്യക്തമായ പരാമർശം കരാറിൽ ഉണ്ടായിരിക്കണം. അതോടൊപ്പം തന്നെ ഒറിജിനലില്‍ ഡിപ്പോസിറ്റ് തിരിച്ചു കിട്ടി ബോധിച്ചുവെന്ന് ഒപ്പിടുവിച്ചു വാങ്ങിക്കുന്നത് നല്ലതായിരിക്കും.

shortlink

Post Your Comments


Back to top button