Latest NewsLife StyleFood & CookeryHealth & Fitness

നിത്യവും മാതളം കഴിച്ചാല്‍ ലഭിക്കുന്ന ഗുണങ്ങള്‍ അതിശയിപ്പിക്കുന്നത്

ശരീരത്തിനു പുതുമ നല്‍കി ചെറുപ്പം നിലനിര്‍ത്താനും ഉണര്‍വേകാനും നിത്യവും മാതളം കഴിക്കുന്നത് നല്ലതാണ്. ബ്രെസ്റ്റ് ക്യാന്‍സര്‍ ഉള്‍പ്പെടെയുളള നിരവധിരോഗങ്ങള്‍ തടയാനുളള മുന്‍കരുതലാണ് നിത്യേനയുളള മാതളം ഉപയോഗം.

നിത്യവും മാതളം കഴിച്ചാല്‍ ലഭിക്കുന്ന ഗുണങ്ങള്‍ അതിശയിപ്പിക്കുന്നതാണ്. ബ്രെസ്റ്റ് ക്യാന്‍സറിനെ ചെറുക്കാന്‍ കഴിവുളള ഫലമാണ് മാതളം. കരള്‍ ശുദ്ധമാക്കാനും മാതളത്തിനു കഴിയും. മാതളം സ്ഥിരമായി കഴിച്ചാല്‍ കരള്‍ ശുദ്ധമാകുന്നതോടെ ശരീരത്തിന് ഒരു റിഫ്രെഷ് ലുക്കാണ് ലഭിക്കുന്നത്. കൊളസ്ട്രാള്‍ കുറയ്ക്കുന്നു. ഹീമോഗ്ലോബിനെ ഉയര്‍ത്തി രക്തത്തിന്റെ അളവു വര്‍ദ്ധിപ്പിക്കുന്നു. പ്രമേഹത്തെയും മെറ്റബോളിക്ക് പ്രശ്‌നങ്ങളെയും കുറക്കാനും വിശപ്പില്ലായ്മ മാറ്റാനും മാതളം സഹായിക്കുന്നു.ക്യാന്‍സറിനു കാരണമായ ഫ്രീ റാഡിക്കലുകളെ തടയുന്നു. ധമനികളുടെ സമ്മര്‍ദ്ദം സന്തുലനപ്പെടുത്തുന്നു.മാനസിക ശാരീരിക ഊര്‍ജ്ജം കൂട്ടുന്നു. നീര്‍ക്കെട്ട് കുറയ്ക്കുന്നു.ശരീരത്തിലെ മാലിന്യങ്ങളെയും വിഷവസ്തുക്കളെയും നീക്കം ചെയ്യുന്ന മാതളത്തിന് പലരോഗങ്ങളെയും ഇല്ലാതാക്കാനുളള കഴിവുണ്ട്. വൈറ്റമിനുകളുടെ കലവറയാണ് മാതളം. വൈറ്റമിന്‍-ഇ,ബി-1,ബി-2ബി-3,ബി-6,ബി-9,സി എന്നിവക്കു പുറമെ അമിനോ ആസിഡും,ഫാറ്റി ആസിഡും,ധാതുക്കളും മാതളത്തില്‍ അടങ്ങിയിട്ടുണ്ട്.

സാത്വിക ഭക്ഷണമായാണ് ആയൂര്‍വേദം മാതളത്തെക്കാണുന്നത്. ശുദ്ധി,ക്രീയാത്മത,തെളിച്ചം,സ്വയംപര്യാപ്തത എന്നിവ മാതളത്തിന്റെ പ്രത്യകതകളാണ്. ത്രിദോഷങ്ങളെ അകറ്റി നാഡീവ്യൂഹത്തെ ശക്തിപ്പെടുത്തുന്ന മാതളത്തിന്റെ തൊലി, വേര് എന്നിവയും ഔഷധഗുണമുളളതാണ്. തൊലി പൊളളലും വീക്കവും ശമിപ്പിക്കാന്‍ ഉപയോഗിക്കുന്നതിനൊപ്പം നല്ലൊരു ആസ്ട്രിജന്റും കൂടിയാണ്. മാതള വേര് ഗ്രാമ്പുവുമായി ചേര്‍ത്തു കഴിച്ചാല്‍ വിരശല്യം ശമിപ്പിക്കും. മാതളപ്പഴത്തിന്റെ ഉള്ളിലെ വെളുത്ത പാട ഉണക്കി പൊടിച്ചെടുത്ത് ചായക്കൊപ്പം കുടിക്കുന്നത് നാഡിവ്യൂഹത്തെ ശക്തിപ്പെടുത്തും. മാനസിക സമ്മര്‍ദ്ദവും ആകാംക്ഷരോഗവും അകറ്റാനും സഹായിക്കുന്നു.

Pomegranateചിലരോഗങ്ങള്‍ക്കുളള പരിഹാര മാര്‍ഗ്ഗമാണ് മാതളം.

കുട്ടികളിലെ ചുമ-അര കപ്പ് മാതള നീര് കുറച്ച് ഇഞ്ചിയും തിപ്പലിയും ചേര്‍ത്തു കൊടുക്കുക.

വിളര്‍ച്ച-ഭക്ഷണത്തിനു അരമണിക്കുര്‍ മുമ്പ് അര കപ്പ് മാതളനീര് കുടിക്കുക.

ഓക്കാനം,ചര്‍ദ്ദി-ഒരു ടീ സ്പൂണ്‍ ശര്‍ക്കര കുറച്ച് ഇഞ്ചി ചെറിയ കഷ്ണങ്ങളാക്കിയത്് ഇവ അരകപ്പ് മാതള ജ്യുസില്‍ ചേര്‍ത്ത് ഉപയോഗിക്കണം.

മൂക്കില്‍ നിന്നും രക്തം വരുന്നതിന്-രണ്ടു തുളളി ഫ്രെഷ് മാതള നീര് മൂക്കില്‍ ഇറ്റിക്കുക.

ശരീരത്തിലെ തിണര്‍പ്പ്, ചൊറിഞ്ഞുപൊട്ടല്‍ -ഒരു കപ്പ് മാതളനീരില്‍ ഒരു സ്പൂണ്‍ പഞ്ചസാരയും അഞ്ച്-പത്ത് തുളളി നാരങ്ങാനീരും ചേര്‍ത്ത് കുടിക്കണം.

ഗര്‍ഭിണികളില്‍ രാവിലെയുളള ചര്‍ദ്ദി-കുറച്ചു മാതള നീര് ചായയില്‍ ചേര്‍ത്തു കുടിക്കുക.

നിര്‍ജ്ജലീകരണം ഉണ്ടെന്നു തോന്നിയാല്‍-ഒരുകപ്പ് മാതള ജ്യുസ് ,അരകപ്പ് മുന്തിരി ജ്യൂസുമായി യോജിപ്പിച്ച് ഒരു സ്പൂണ്‍ പഞ്ചസാരയും കുറച്ച് ഇഞ്ചിയും ചേര്‍ത്ത് കുടിക്കാന്‍ കൊടുക്കണം.

ഇത്രയും ഔഷധമുല്യങ്ങള്‍ ഉണ്ടെങ്കിലും ചില അവസരങ്ങളില്‍ മാതളം ഒഴിവാക്കണമെന്നാണ് ആയൂര്‍വേദം പറയുന്നത്. വയറു സംബന്ധമായി അള്‍സര്‍ പോലെയുളള അസുഖങ്ങള്‍ ഉളളവര്‍ മാതളം കഴിക്കുന്നത് നല്ലതല്ല. അസഡിക്ക് ഗുണം ഉളളതിനാല്‍ മാതളം കഴിച്ചു കഴിഞ്ഞാല്‍ ഉടനെ തന്നെ പല്ല് വ്യത്തി്‌യാക്കണമെന്നാണ് ഡെന്റിസ്റ്റുകള്‍ പറയുന്നത്. പല്ലിന്റെ ഇനാമല്‍ കേടു വരാനുളള സാധ്യത കണക്കിലെടുത്താണ് ഈ നിര്‍ദ്ദേശം. മാതളത്തിന്റെ തോട് മരുന്നിനെടുക്കുമ്പോള്‍ ശ്രദ്ധിക്കണം. ഇതില്‍ 0.5% ടോക്‌സിക്ക് ആല്‍ക്കലോയിഡ് അടങ്ങിയിട്ടുണ്ട്.ക്യത്യമായ അളതില്‍ എടുത്താല് മാതളത്തിന്റെ തോട് പൊളളലിനും വീക്കത്തിനും ഉളള നല്ലൊരു ഔഷധമാണ്.

ബാത്തുറൂമുകൾ നിർമിക്കുന്നത് എങ്ങനെയാവണം ; മാറ്റങ്ങളെക്കുറിച്ചറിയാം

shortlink

Related Articles

Post Your Comments

Related Articles


Back to top button