കാലം പുരോഗമിക്കുംതോറും വീടുകൾക്ക് മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്.അതുപോലെ തന്നെയാണ് വീടിനുള്ളിലെ ഓരോ ഭാഗങ്ങളും.ബാത്തുറൂമുകൾ പോലും പഴയ രീതിയിൽ നിന്ന് മാറി ബെഡ് റൂമുകളേക്കാൾ മനോഹരമായിക്കൊണ്ടിരിക്കുകയാണ്.
പുതിയ സംവിധാനങ്ങളും സൗകര്യങ്ങളും ചേര്‍ന്ന് ബാത്തുറൂമുകൾ എന്ന പേരിനെത്തന്നെ മാറ്റുന്ന രീതിയിലാണ് പുതിയ നിർമാണ രീതി. ഇതില്‍ പ്രധാനപ്പെട്ടതാണ് ഷവര്‍ ക്യുബിക്കിള്‍. ബാത്ത് റൂമിനെ ഡ്രൈ ഏരിയയായും വെറ്റ് ഏരിയയായും തിരിക്കുന്നതിനാണ് ഷവര്‍ ക്യുബിക്കിള്‍ ഉപയോഗിക്കുന്നത്. ടഫണ്‍ ഗ്ലാസുകളാണ് ഷവര്‍ ക്യുബിക്കിളിന്റെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്.
ടെലഫോണിക്ക് ഷവര്‍, ടവല്‍ റോഡ്, ഷവര്‍ജെറ്റ്സ്, എഫ് എം റേഡിയോ ഇതെല്ലാം ചേര്‍ന്നതാണ് ഷവര്‍ ക്യുബിക്കിള്‍. ഇത് കൂടാതെ മേല്‍ക്കൂര കവര്‍ചെയ്താണ് നിര്‍മ്മിച്ചിരിക്കുന്നത്.ഷവര്‍ക്യുബിക്കിള്‍ നിര്‍മ്മിച്ചിരിക്കുന്നത് സ്റ്റെയിന്‍ലസ് സ്റ്റീലിലാണ്. അതിനാല്‍ തുരുമ്പുപിടിക്കില്ല ,വൈദ്യുതാഘാതമേല്‍ക്കുമെന്ന പേടിയും വേണ്ട. സ്ഥലം ലാഭിക്കാമെന്ന പ്രത്യേകതയാണ് ഇത്തരത്തിലുള്ള ഉപകരണങ്ങളുടെ പ്രത്യേകത.
ഇതുമാത്രമല്ല വ്യത്യസ്തവും ഭംഗിയാർന്നതുമായ ടൈൽസുകൾ ബാത്ത്‌റൂമുകളുടെ തറയിൽ ഉപയോഗിക്കാം.ബെഡ് റൂമിനെക്കാൾ വിശാലമായിട്ടാണ് പുതുതായി നിർമിച്ചെടുക്കുന്ന ബാത്ത്‌റൂമുകൾ.ഒപ്പം എല്ലാവിധ സൗകര്യങ്ങളും അതിനായി ഒരുക്കുന്നു.കുളിക്കുമ്പോൾ സ്വിമ്മിങ് പൂളിൽ ഉണ്ടാകുന്ന അതെ വികാരം ബാത്ത്‌റൂമിലും ഉണ്ടാകാനാണ് പല വിധത്തിലുള്ള അലങ്കാരങ്ങൾ അവിടെ ചെയ്‌ത് തീർക്കുന്നത്.
ബാത്ത്‌റൂമിലെ പെയിന്റുകൾക്കും ചില കാര്യങ്ങൾ ചെയ്യാനുണ്ട്. ഇളം നിറങ്ങളാണ് ബാത്ത്‌റൂമുകൾക്ക് യോജിക്കുക.ഭിത്തികൾ ഇളം നിറത്തിലാകുമ്പോൾ തറയ്ക്ക് കടും നിറമാകാം.കൂടാതെ ബാത്ത് ടബ്ബുകൾ ക്ലോസറ്റുകൾ തുടങ്ങിയവക്കെല്ലാം ഭിത്തിയോടോ തറയോടൊ യോജിക്കുന്ന തരത്തിലുള്ള നിറങ്ങളിലായാൽ ഭംഗിയുണ്ടാകും.ഇങ്ങനെ പലരും മോശമായി കാണുന്ന ബാത്ത്‌റൂമുകളെ വീടിനുള്ളിലെ മനോഹര ഭാഗമാക്കി ഇനി നമുക്ക് മാറ്റിയെടുക്കാം.
തയ്യാറാക്കിയത് : റിഷിക
Post Your Comments