ബംഗളൂരു മെട്രോ റെയില്‍ കോര്‍പറേഷനിൽ (ബി.എം.ആര്.സി) നിരവധി തസ്തികകളിൽ ഒഴിവ്. ജനറല്‍ മാനേജര്‍ (ഒാപറേഷന്‍സ്) ഒന്ന്, ജനറല്‍ മാനേജര്‍ (സിഗ്നലിങ് ആന്‍ഡ് ടെലകോം) ഒന്ന്, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍/സി.എസ്.ഡബ്ല്യൂ ഒന്ന്, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (ട്രാക്ഷന്‍) ഒന്ന്, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (എഫ്&എ) ഒന്ന്, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (എച്ച്.ആര്) ഒന്ന്, മാനേജര്‍ (ഒാപറേഷന്‍സ്/ ഒ.സി.സി) മൂന്ന്, മാനേജര്‍ രണ്ട്, അസിസ്റ്റന്റ് മാനേജര്‍ (എഫ്&എ) നാല്, അസിസ്റ്റന്റ് മാനേജര്‍ (എച്ച്.ആര്) നാല്, മാനേജര്‍ (ഐആയി .ടി) രണ്ട്, സെഷന് എന്‍ജിനീയര്‍ (നെറ്റ്വര്‍ക്കിങ്) മൂന്ന്, ജൂനിയര്‍ എന്‍ജിനീയര്‍ (ഐ.ടി) ഏഴ് എന്നിങ്ങനെ ആകെ 33 ഒഴിവുകളാണുള്ളത്.
താൽപര്യമുള്ള യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ഒാണ്‍ലൈനായി അപേക്ഷിക്കണം. ശേഷം അപേക്ഷയുടെ പ്രിന്റഡ് പകര്‍പ്പും യോഗ്യത, തൊഴില്‍പരിചയം തുടങ്ങിയവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും ജനറല്‍ മാനേജര്‍(എച്ച്.ആര്), ബംഗളൂരു മെട്രോ റെയില്‍ കോര്പറേഷന് ലിമിറ്റഡ്, 3 ഫ്ലോര്‍, ബി.എം.ടി.സി കോംപ്ലക്സ്, കെ.എച്ച്. റോഡ്, ശാന്തിനഗര്‍, ബംഗളൂരു 560027 എന്ന വിലാസത്തിൽ അയക്കണം. അപേക്ഷ കവറിന് പുറത്ത് ‘APPLICATION FOR THE POST OF…’ അപേക്ഷിക്കുന്ന തസ്തിക രേഖപ്പെടുത്താൻ മറക്കരുത്. തിരഞ്ഞെടുക്കുന്നവരെ ഒന്നു മുതല്‍ മൂന്ന് വര്‍ഷംവരെയുള്ള കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമിക്കുക.
വിശദ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷക്കും സന്ദർശിക്കുക ; ബി.എം.ആര്.സി
അവസാന തീയതി ; മാര്‍ച്ച് 28
ALSO READ ;ഉദ്യോഗാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്; ഒമാനില്‍ അദ്ധ്യാപക ഒഴിവ്
Post Your Comments