Latest NewsNewsGulf

നിരത്തുകളില്‍ അഭ്യാസപ്രകടനം നടത്തിയാല്‍ വാഹനം പിടിച്ചെടുക്കുമെന്ന് ഷാർജ പൊലീസ്

ഷാര്‍ജ: നിരത്തുകളില്‍ അഭ്യാസപ്രകടനം നടത്തിയാല്‍ വാഹനം പിടിച്ചെടുക്കുമെന്ന് ഷാർജ പൊലീസ്. അതുപോലെ മാനദണ്ഡങ്ങള്‍ പാലിക്കാതെ രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ക്ക് എതിരെയും ശബ്ദമലിനീകരണം ഉണ്ടാക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. മാത്രമല്ല ദുബായ് പൊലീസ് റോഡുകളില്‍ അഭ്യാസപ്രകടനങ്ങള്‍ നടത്തുകയും ഭീതിജനകമാം വിധത്തിലുള്ള ശബ്ദം പുറപ്പെടുവിക്കുകയും ചെയ്യുന്ന വാഹന ഉടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് വ്യക്തമാക്കുന്നത്.

എമിറേറ്റ്‌സ് അതോറിട്ടി ഫോര്‍ സ്റ്റാന്‍ഡാര്‍ഡൈസേഷന്റെ അനുമതി ഉണ്ടെങ്കിൽ മാത്രമേ വാഹനങ്ങളില്‍ രൂപമാറ്റം വരുത്താൻ സാധിക്കു. വാഹനങ്ങള്‍ക്ക് എസ്മയുടെ അംഗീകാരം കൂടാതെ രൂപമാറ്റം വരുത്തുന്നത് നിയമവിരുദ്ധമാണ്.

read also: ഷാർജയിൽ ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴയില്‍ മാറ്റം; പിഴ വിവരങ്ങൾ ഇങ്ങനെ

യുഎഇ സുപ്രീംകൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയും ആയ ഷെയ്ഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ഖാസിമി ഇത്തരത്തില്‍ വാഹനങ്ങളില്‍ രൂപമാറ്റം വരുത്തുകയും അപകടകരമായി ഓടിക്കുകയും ചെയ്യുന്ന ഡ്രൈവര്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ വാഹന എഞ്ചിന്‍ സൈലന്‍സറുകള്‍, ഹോണുകള്‍ എന്നിവയ്ക്ക് മാറ്റം വരുത്തിയിട്ടുള്ള വാഹനങ്ങള്‍ക്കായി തെരച്ചില്‍ ശക്തമാക്കുമെന്ന് ഷാര്‍ജ പൊലീസ് മേധാവി മേജര്‍ ജനറല്‍ സെയ്ഫ് അല്‍ സെരി അല്‍ ഷംസി പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button