യുഎഇ: എമിറേറ്റ്‌സ് ഐഡി കാര്‍ഡിന് പുതിയ സിസ്റ്റവുമായി യുഎഇ. ഇതിനായി കമ്പനികള്‍ക്ക് ഇലക്ട്രോണിക് ആപ്ലിക്കേഷനാണ് വേണ്ടത്. പുതിയ രാജ്യാംഗത്വത്തിനും ഐഡി കാര്‍ഡും യന്ത്രങ്ങളുടെ സഹായത്തോടെയാണ് നടപ്പാകുന്നത്.
പഴയ കാര്‍ഡ് നല്‍കിയിട്ടുള്ള കമ്പനികള്‍ അത് പിന്‍വലിച്ച് പുതിയ നിയമപ്രകാരമുള്ള കാര്‍ഡുകള്‍ നല്‍കണമെന്ന് ദ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡെന്റിറ്റി ആന്‍ഡ് സിറ്റിസെന്‍ഷിപ്(എഫ് എ ഐ) പറയുന്നു. അതോറിറ്റ് നല്‍കുന്ന 80 ശതമാനം സര്‍വീസുകളും മികവുറ്റതും എളുപ്പവുമാക്കാനാണ് ഇത്തരം നടപടികള്‍ എന്ന് എഫ്എഐ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. പുതിയ ടെക്‌നോളജികളുടെ ഉപയോഗം ഉപയോക്താക്കളെ സന്തോഷവാന്മാരാക്കുന്നുവെന്നും കുറിപ്പില്‍ പറയുന്നു.
read also: യുഎഇയിൽ ലഹരിമരുന്നുമായി എത്തിയ വിദേശ പൗരന്മാരെ പിടികൂടി
കമ്പനികളുടെ ഇഷ്യു, റിന്യൂവല്‍ ഫീസുകള്‍ കുറയ്ക്കാന്‍ ഇത് സഹായിക്കുമെന്ന് എഫ്എഐ ഡൈറക്ടര്‍ നാസര്‍ അല്‍ അബ്ദൗലി പറഞ്ഞു. ഇതിനായി കമ്പനികള്‍ക്ക് പ്രത്യേകം അവബോധ കാംപൈനുകള്‍ നടത്തുപന്നുണ്ട്. ഇതോടെ കമ്പനി വക്താക്കളോട് പുതിയ സിസ്റ്റത്തെ കുറിച്ചുള്ള പ്രയോജനങ്ങള്‍ വിശദീകരിക്കും. ഇവര്‍ക്കായി ട്രെയിനിംഗ് ക്ലാസുകളും സങ്കടിപ്പിക്കുമെന്ന് നാസര്‍ അല്‍ അബ്ദൗലി പറഞ്ഞു.
Post Your Comments