Latest NewsNewsIndia

ഫറൂഖ് അബ്ദുള്ളയുടെ ഇന്ത്യാ വിഭജന പരാമര്‍ശത്തില്‍ മറുപടിയുമായി ജിതേന്ദ്ര സിംഗ്

ന്യൂഡൽഹി: ഇന്ത്യാ-പാക് വിഭജനത്തെ കുറിച്ചുള്ള നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുള്ളയുടെ പരാമര്‍ശത്തിന് മറുപടിയുമായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. ചരിത്രം അറിയില്ലെങ്കില്‍ പോയി പഠിച്ചിട്ട് വരൂ എന്നായിരുന്നു ജിതേന്ദ്രസിംഗിന്റെ മറുപടി. മുഹമ്മദ് അലി ജിന്നയല്ല, മറിച്ച്‌ ജവഹര്‍ലാല്‍ നെഹ്റു, സര്‍ദാര്‍ പട്ടേല്‍, മൗലാന അബ്ദുള്‍ കലാം ആസാദ് എന്നിവരാണ് ഇന്ത്യാ വിഭജനത്തിന് കാരണമായതെന്ന ഫാറൂഖിനെ വിമർശനത്തിന്റെ പശ്ചാത്തലത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also: പൂച്ചയെ കസ്റ്റഡിയിലെടുത്തു; ഉടമസ്ഥന് പിഴ ലഭിച്ചേക്കാം

പാക് വിഭജനത്തില്‍ നിന്ന് പിന്മാറാന്‍ തയ്യാറാണെങ്കില്‍ ജിന്നയെ പ്രധാന മന്ത്രിയാക്കാന്‍ നിർദേശിക്കുമെന്ന് മഹാത്മ ഗാന്ധി ജിന്നയ്ക്ക് വാക്ക് നൽകിയിരുന്നു. എന്നാൽ ജിന്ന ഇത് അംഗീകരിച്ചില്ല. ഇന്ത്യയുടെ പ്രധാനമന്ത്രി പദവിയില്‍ അദ്ദേഹത്തിന് എത്രമാത്രം സ്വീകാര്യത ലഭിക്കുമെന്ന് ജിന്നയ്ക്ക് സംശയം ഉണ്ടായിരുന്നുവെന്നും ഫാറൂഖ് കൂട്ടിച്ചേർത്തു.

shortlink

Post Your Comments


Back to top button