റോം: പ്രശസ്ത ഫുട്ബോള്‍ താരം ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍. ഇറ്റലിയുടെ ദേശീയ ടീമില്‍ പ്രതിരോധ താരവും ഫിയോറന്റീന ക്യാപ്റ്റനുമായിരുന്ന ഡേവിഡ് അസ്തോരി (31) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി അസ്തോരിയയെ താമസിച്ചിരുന്ന ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
പെട്ടന്നുണ്ടായ അസുഖത്തെ തുടര്‍ന്ന് അസ്തോരി മരിച്ചുവെന്നും മരണത്തില്‍ ദുരുഹതയില്ലെന്നും അദ്ദേഹത്തിന്റെ ക്ലബ് അധികൃതര്‍ ട്വീറ്റ് ചെയ്തു. മരണത്തില്‍ ദുരൂഹതയില്ലെന്നാണ് നിഗമനം. ഇറ്റാലിയന്‍ സീരി എയില്‍ ഉഡ്നിസിയുമായുള്ള മത്സരത്തിന് തൊട്ടുമുന്‍പായിരുന്നു അസ്തോരിയുടെ മരണം.
മരണത്തെ തുടര്‍ന്ന് ഫിയോറന്റീനയും ഉഡ്നിയുമായുള്ള മത്സരം റദ്ദാക്കി. മുന്‍ എ.സി മിലാന് താരം കൂടിയാണ് അസ്തോരി. 2015ലാണ് അദ്ദേഹം ഫിറോന്റിനയിലെത്തിയത്.
Post Your Comments