അബുദാബി: കാല്‍നടയാത്രക്കാര്‍ക്ക് പുതിയൊരു സംവിധാനമൊരുക്കാനും വ്യാപകമാക്കാനും ദുബായ് സര്‍ക്കാര്‍. കാല്‍നടയാത്രക്കാര്‍ക്ക് റോഡ് മുറിച്ച് കടക്കാനുള്ള സ്മാര്‍ട്ട് സിഗ്നല്‍ സംവിധാനം വ്യാപകമാക്കി ദുബായ് ആര്‍ടിഎ. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കുന്ന സ്മാര്‍ട്ട് സിഗ്നലുകള്‍ കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഏറെ ഉപകാരപ്പെടുന്നതായിരിക്കും. സെന്‍സറുകളുടെ സഹായത്തോടെയാണ് സ്മാര്‍ട്ട് സെന്‍സറുകള്‍ പ്രവര്‍ത്തിക്കുന്നത്. ഈ സെന്‍സറുകളാണ് സിഗ്നല്‍ ലൈറ്റുകളെ നിയന്ത്രിക്കുക.
Also Read : ഗതാഗത നിയമലംഘനം നടത്തിയതിന് നൂറുകണക്കിന് കാല്‍നടയാത്രക്കാര്‍ക്ക് ഷാര്‍ജയില്‍ പിഴ ഒടുക്കേണ്ടി വന്നു
റോഡ് മുറിച്ചുകടക്കാനായി ആളുകള്‍ എത്തുമ്പോള്‍ സെന്‍സറുകള്‍ സിഗ്നല്‍ ലൈറ്റുകള്‍ പ്രവര്‍ത്തിപ്പിക്കുകയും വാഹനങ്ങള്‍ തടയുകയും ചെയ്യും. മുഴുവന്‍ ആളുകളും കടന്ന് പോയതിനു ശേഷം വാഹനങ്ങള്‍ വീണ്ടും കടന്ന് പോകുന്നതിനുള്ള സിഗ്നല്‍ നല്‍കും. കൂടുതല്‍ ആളുകള്‍ റോഡ് മുറിച്ചുകടക്കാനുണ്ടെങ്കില്‍ കൂടുതല്‍ സമയവും, കുറവ് ആളുകളാണുള്ളതെങ്കില്‍ കുറഞ്ഞ സമയവും ആകും സിഗ്നല്‍ വാഹനങ്ങള്‍ തടയുക. ഇതോടെ യാത്രക്കാരുടെ സമയം നഷ്ടപ്പെടുത്തില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
Post Your Comments