ദുബായ് : ദുബായിലേയ്ക്ക് പോകുന്നവരും അവരുടെ ലഗേജുകളും വളരെ കര്‍ശനമായ നിരീക്ഷണത്തിലാണെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു.
2018ന്റെ ആരംഭത്തില്‍ തന്നെ ദുബായ് കസ്റ്റംസ് പാസഞ്ചര്‍ ഓപ്പറേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് വളരെ തിരക്കിലാണ്. യാത്രക്കാരുടെ വിവരങ്ങളും ലഗേജുകളും സംബന്ധിച്ചുള്ള കഴിഞ്ഞ വര്‍ഷത്തെ റെക്കോര്‍ഡ്‌സ് പരിശോധിക്കുന്ന തിരക്കിലാണ്.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം യാത്രക്കാരുടെ എണ്ണത്തില്‍ കുറച്ച് കുറവ് വന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2017 ജനുവരിയില്‍ മാത്രം 8,037,008 യാത്രക്കാരാണ് ഉണ്ടായിരുന്നത്. എന്നാല്‍ 2018 ജനുവരിയില്‍ 7,960,146 യാത്രക്കാരാണ് ദുബായിലെത്തിയതെന്ന് കസ്റ്റംസ് പാസഞ്ചര്‍ ഓപ്പറേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു.
2017ലെ ആദ്യ ആറ് മാസങ്ങളില്‍ 39,000 ഫ്‌ളൈറ്റുകളില്‍ നിന്നായി 18 മില്യണ്‍ ബാഗുകളാണ് പരിശോധിച്ചതെന്ന് ഡിപ്പാര്‍ട്ട്‌മെന്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറയുന്നു.
ഈ കാലയളവില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ നിരോധിച്ച ഉത്പ്പന്നങ്ങള്‍ 360 ലഗേജുകളില്‍ നിന്ന് പിടിച്ചെടുത്തുവെന്നും അദ്ദേഹം വ്യക്തമാക്കി.
ദുബായ് എയര്‍പോര്‍ട്ടില്‍ വരുന്നവരുടേയും പോകുന്നവരുടേയും കൃത്യമായ കണക്കുകള്‍ സൂക്ഷിയ്ക്കാന്‍ ഒരു പ്രത്യേക ആപ്ലിക്കേഷന്‍ രൂപീകിച്ചിട്ടുണ്ടെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. യാത്രക്കാരുടെ ലഗേജുകള്‍ പരിശോധിക്കുന്ന സ്മാര്‍ട്ട് കസ്റ്റംസ് നിലവില്‍ വന്നതോടെ 50 മുതല്‍ 70 ശതമാനം വരെ സമയം ലാഭിക്കാമെന്ന് ദുബായ് എയര്‍പോര്‍ട്ട് അധികൃതര്‍ പറയുന്നു.
യാത്രക്കാരെ ബോധവത്ക്കരിക്കുന്നതിനായി ദുബായ് കസ്റ്റംസ് പാസഞ്ചേഴ്‌സ് ഡിപ്പാര്‍ട്ടമെന്റ് തങ്ങളുടെ വെബ്‌സൈറ്റില്‍ പാസഞ്ചേഴ്‌സ് ഗൈഡ് എന്ന ഒരു ആപ്ലിക്കേഷന്‍ രൂപീകരിച്ചതായും അദികൃതര്‍ പറഞ്ഞു
Post Your Comments