Latest NewsKeralaNews

വിവാഹത്തിന് മുമ്പ് ഗര്‍ഭിണിയായ ചിത്രലേഖയുടെ കഥ

 

കൊച്ചി: ഫെയ്‌സ് ബുക്കിലെ സാഹിത്യ കൂട്ടായ്മയായ അക്ഷര ധ്വനി പോസ്റ്റ് ചെയ്ത കഥയാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത്.. വിവാഹത്തിന് മുമ്പ് ഗര്‍ഭിണിയായ ചിത്ര ലേഖയുടെ കഥ. ഇതാണ് വൈറലാകുന്നത്.

കഥ ഇങ്ങനെ.. അമ്മയ്ക്ക് കിഡ്‌നി രോഗമാണ്. മാറ്റി വയ്ക്കണം. അതിനുള്ള സാമ്പത്തികം ചിത്രലേഖയ്ക്കും അച്ഛനുമില്ല. എല്ലാ പ്രതീക്ഷയും അവസാനിച്ചപ്പോള്‍ മുമ്പില്‍ ദൈവമായി മായ എത്തുന്നു. ചിത്രലേഖയുടെ അമ്മയ്ക്ക് മായയും ഭര്‍ത്താവ് ഹരികുമാറും കിഡ്‌നി നല്‍കാന്‍ തയ്യാര്‍. പകരം വേണ്ടത് മക്കളില്ലാത്ത അവര്‍ക്ക് ചിത്രലേഖയുടെ ഗര്‍ഭ പാത്രവും. ഹരിയുടെ കുട്ടിയെ പ്രസവിക്കാന്‍ ഗര്‍ഭപാത്രം ചിത്രലേഖ വാടകയ്ക്ക് നല്‍കുന്നു. പക്ഷേ വിവാഹിത്തിതയല്ലാത്ത ചിത്രലേഖ വീര്‍പ്പിച്ച വയറുമായി നടക്കുമ്പോള്‍ പിഴച്ചവളാകുന്നു.

അസുഖം മാറിയെത്തിയ അമ്മ പോലും അവിഹിത ഗര്‍ഭത്തിന്റെ കാര്യം പറഞ്ഞ് വേട്ടയാടുന്നു. ഒടുവില്‍ നൊന്ത് പെറ്റ കുട്ടിയെ ഹരിക്ക് കൊടുത്ത് ചിത്രലേഖ മടങ്ങുന്നു. അമിതമായ സഹോദരന്റെ മൊബൈല്‍ ഉപയോഗത്തെ ചോദ്യം ചെയ്തപ്പോഴും പരിഹാസമായിരുന്നു ചിത്രലേഖയ്ക്ക് കിട്ടിയത്. എല്ലാമറിയുന്ന അച്ഛനും ചിത്രലേഖയും ആരോടും ഒന്നും പറഞ്ഞില്ല. കല്യാണം ഉറയ്ക്കുമ്പോള്‍ ഫെയ്‌സ് ബുക്കിലൂടെ സത്യം പറയുകയാണ് ചിത്രലേഖ. അതിന് കാരണമുണ്ട്. മായ മരിച്ചു. അമിതമായ മരുന്ന് ഉപയോഗവും മറ്റ് പ്രശ്‌നവുമാണ് മായയുടെ ജീവനെടുത്തത്. ഇതോടെ കുട്ടിയെ നോക്കാന്‍ ആരുമില്ലാതെയായി.

കുട്ടിയുടെ പെറ്റമ്മയെ തന്നെ ജീവിത സഖിയാക്കി കുട്ടിക്ക് പോറ്റമ്മയെ നല്‍കാന്‍ ഹരി തീരുമാനിച്ചു. ഇതോടെ എല്ലാം ലോകത്തിന് മുമ്പ ചിത്രലേഖ കണ്ണീരുമായി പറഞ്ഞു. ഞാന്‍ പിഴച്ചവളല്ലെന്ന് പ്രഖ്യാപിച്ചു. ഇതോടെ വിവാഹ ആശംസയുമായി പോസ്റ്റിന് താഴെ കമന്റുകളിട്ടു.

അക്ഷര തേജസ് എന്ന കൂട്ടായ്മ കഥാ വീഡിയോ മാമാമാങ്കം നടത്തിയപ്പോള്‍ വധുവിന്റെ വേഷമണിഞ്ഞ് കഥ ഷീജ പറഞ്ഞു. അത് പോസ്റ്റ് ചെയ്യുകയും ചെയ്തു. അങ്ങനെയാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയിലെത്തുന്നത്. വീഡിയോയുടെ തുടക്കത്തില്‍ കഥാകാരിയുടെ പേരുമുണ്ട്. എന്നാല്‍ സോഷ്യല്‍ മീഡിയ അതൊന്നും കണ്ടില്ല. പറയുന്ന കഥയും വിവരിക്കുന്ന രീതിയും അത്രയും സ്വാഭാവികമായിരുന്നു. അതുകൊണ്ട് തന്നെ കണ്ടവരുടേയും കേട്ടവരുടേയും മനസ്സില്‍ ചിത്രലേഖ ജീവിക്കുന്ന കഥാപാത്രമായി. അമ്മയും സഹോദരനും വില്ലനും. അച്ഛന്‍ നിസ്സഹാതയുടെ പ്രതിരൂപവും. ഹരി നായകനും മായ രക്ഷകയും. അങ്ങനെ ഈ കഥാ വീഡിയോ സോഷ്യല്‍ മീഡിയയിലെ പുതിയ വിഭവമാവുകയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button