കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഗള്‍ഫില്‍ നിന്ന് അനധികൃതമായി കൊണ്ടുവന്ന പൂച്ചയെ കസ്റ്റഡിയിലെടുത്തു. പൂച്ചയെ കസ്റ്റഡിയിലെടുത്തത് നടപടി ക്രമങ്ങള്‍ പാലിച്ചല്ല കൊണ്ടുവന്നതെന്ന് ചൂണ്ടിക്കാട്ടിയാണ്.
പൂച്ചയെ ഈ മാസം രണ്ടിന് ജിദ്ദയില്‍ നിന്ന് വന്ന സൗദി എയര്‍ലൈന്‍സിലാണ് കൊണ്ടുവന്നത്. വിമാനത്താവളത്തിലെത്തിയപ്പോള്‍ പൂച്ചയെ കസ്റ്റംസ് വിഭാഗം കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. വളര്‍ത്തു മൃഗങ്ങളെ വിദേശത്ത് നിന്ന് കൊണ്ടുവരുന്നതിന് പ്രത്യേക നടപടിക്രമങ്ങള്‍ ഉണ്ട്.
read also: സിഗ്നൽ കിട്ടിയ ശേഷം മാത്രം റോഡ് മുറിച്ചുകടക്കുന്ന പൂച്ച; വീഡിയോ വൈറലാകുന്നു
പൂച്ച എവിടെയാണോ ജനിച്ചത് അവിടത്തെ ആരോഗ്യ വകുപ്പിന്റെ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. എന്നാല്‍, ഇതൊന്നും പൂച്ചയുടെ ഉടമസ്ഥരുടെ കൈയില്‍ ഇല്ലായിരുന്നു. മാത്രമല്ല, പൂച്ചയെ എവിടേക്കാണോ കൊണ്ടുവരുന്നത് അവിടെ പരിശോധിക്കുകയും വേണം. പൂച്ചയെ പരിശോധിക്കാനുള്ള സംവിധാനം നെടുമ്പാശേരിയില്‍ ഇല്ല. തുടര്‍ന്ന് പൂച്ചയെ ജിദ്ദയിലേക്ക് തന്നെ തിരിച്ചയച്ചു. നിയമവിരുദ്ധമായി കൊണ്ടുവരുന്നത് പിടിക്കപ്പെട്ടാല്‍ പിഴ ലഭിക്കാവുന്ന കുറ്റവുമാണ്.
Post Your Comments