ArticleLatest NewsSpecials

യെച്ചൂരി പറഞ്ഞതും ത്രിപുര കല്പിച്ചതും ഒന്ന്

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സിപിഎം കൂടുതല്‍ ദുര്‍ബലമായിരിക്കുന്നു. അതിനു തെളിവാണ് ഇരുപത് വര്ഷം അവരുടെ അധികാര കേന്ദ്രമായിരുന്ന ത്രിപുരയില്‍ ചെങ്കൊടിയുടെ നിറം മങ്ങിയത്. യാതൊരു സ്ഥാനങ്ങളും ഇല്ലാതിരുന്ന ത്രിപുരയില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ മോദി മാജിക് വിജയം നേടി. അതോടു കൂടി സിപിഎമ്മിനെ സംബന്ധിച്ച് ഒരു സുരക്ഷിത കേന്ദ്രം രാജ്യത്ത് ഇല്ലാതായിരിക്കുന്നു. അങ്ങനെ രാജ്യത്ത് ഏറ്റവും വലിയ്ട ഒറ്റകക്ഷിയായി മാറിയ ബിജെപി വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ അധികാര കേന്ദ്രങ്ങളാക്കി മാറ്റി തുടങ്ങി. ഇവിടെ നമ്മള്‍ ഓര്‍മ്മിക്കേണ്ട ചില വാക്കുകള്‍ ഉണ്ട്. യെച്ചൂരിയുടെ വാക്കുകള്‍ അറംപറ്റിയോ!

തൃശൂരില്‍ നടന്ന സംസ്ഥാന സമ്മേളനത്തില്‍ സിപിഐഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞത് ഓര്‍മ്മയുണ്ടോ? സിപിഎം എന്നാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് കേരള (മാര്‍ക്‌സിസ്റ്റ്) അല്ലെന്നായിരുന്നു സമ്മേളനത്തില്‍ യെച്ചൂരി ഓര്‍മ്മിപ്പിച്ചത്. എന്നാൽ അതിപ്പോൾ അറംപറ്റിയിരിക്കുകയാണ്. കോണ്‍ഗ്രസ് സഖ്യത്തെ എതിര്‍ക്കുന്ന കേരള ഘടകത്തെ വിമര്‍ശിച്ചാണ് യച്ചൂരി അങ്ങനെ പറഞ്ഞത്. എന്നാല്‍ കാൽ നൂറ്റാണ്ട് നീണ്ടുനിന്ന ഇടത് ഭരണത്തിന് അന്ത്യം കുറിച്ച് ത്രിപുര ബിജെപി പിടിച്ചെടുത്തു. അതോടെ ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് ഭ‌രിക്കുന്ന ഏക സംസ്ഥനമായി മാറിയിക്കുകയാണ് കേരളം.

മിഷന്‍ 274 ആവര്‍ത്തിക്കാന്‍ ബിജെപി: 2019 -ൽ മോദി തന്നെ അധികാരത്തിലെത്തും

കോണ്‍ഗ്രസ് സഹകരണത്തെ മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണനും എതിര്‍ക്കുന്നു. എന്നാല്‍ കേരളത്തില്‍ മാത്രമല്ല രാജ്യത്ത് ബിജെപിയെ നേരിടാന്‍ അംഗബലം കൂട്ടാന്‍ കോണ്ഗ്രസ് സഖ്യം ആവശ്യമുണ്ടെന്നു ദേശീയ തലത്തില്‍ ചര്‍ച്ച ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് സിപിഐഎം എന്നാല്‍ കേരളത്തില്‍ മാത്രമുള്ള പാര്‍ട്ടിയല്ലെന്നായിരുന്നു യെച്ചൂരി പറഞ്ഞത്. ‘സിപിഎം എന്നാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് കേരള എന്നല്ല. കോണ്‍ഗ്രസ് ബന്ധം വേണമെന്ന് പറഞ്ഞിട്ടില്ല. തന്ത്രപരമായ അടവ്നയം വേണമെന്നാണ് പറഞ്ഞിരുന്നത്. ഗൂഗിളില്‍ തിരഞ്ഞാല്‍ കിട്ടുന്ന കാര്യങ്ങളല്ല താന്‍ പറഞ്ഞതെന്നു യെച്ചൂരി പറഞ്ഞിരുന്നു. എന്നാൽ, ഇപ്പോൾ അത് നേരെ മറിച്ചായിരിക്കുകയാണ്.

1977 മുതല്‍ മൂന്ന് പതിറ്റാണ്ടോളം തുടര്‍ച്ചയായി അധികാരം നിലനിര്‍ത്തിയിരുന്ന പശ്ചിമബംഗാള്‍ എന്ന ചെങ്കോട്ട 2011ല്‍ തകര്‍ന്നു. നിലവില്‍ സിപിഎം നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്ന കേരളത്തില്‍ തുടര്ഭരണം ഒരിക്കലും സാധ്യമല്ല. അഞ്ച് വര്‍ഷത്ത് ഇടവേളയില്‍ അധികാരത്തില്‍ നിന്ന് പുറത്താകുന്നതാണ് പതിവ്. അതുകൊണ്ട് തന്നെ സിപിഎമ്മിന്റെ ഈ പരാജയങ്ങള്‍ ഒരു ദേശീയ പാര്‍ട്ടി എന്ന നിലയില്‍ ദയനീയമാണ്. അവിടെ പിടിച്ചു നില്‍ക്കാന്‍ കോണ്‍ഗ്രസ് ബാന്ധവം വേണ്ടിവരും. കോണ്‍ഗ്രസുമായി ഒരു ധാരണയും പാടില്ലെന്ന കടുത്ത നിലപാടുമായി നില്‍ക്കുന്ന കേരള ഘടകത്തിന്റെ നിലപാട് ത്രിപുരയുടെ തോല്‍വിയോടെ വീണ്ടും ചര്‍ച്ചയാകും. ” ഇടതുപക്ഷത്തെ സംബന്ധിച്ചായാലും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളെ സംബന്ധിച്ചായാലും പ്രധാന വെല്ലുവിളി എന്ന് പറയുന്നത് നരേന്ദ്ര മോദി നേതൃത്വം നല്‍കുന്ന ബിജെപിയെ നേരിടുക എന്നതാണ്. നിങ്ങള്‍ കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കുന്നതിനെ പറ്റി തര്‍ക്കിച്ചോളൂ – എന്നാല്‍ ഇടതുപക്ഷം കോണ്‍ഗ്രസ് അടക്കമുള്ള എല്ലാ പ്രതിപക്ഷ പാര്‍ട്ടികളുമായും ഏതെങ്കിലും തരത്തില്‍ ധാരണയുണ്ടാക്കേണ്ടി വരുമെന്നതാണ് യാഥാര്‍ത്ഥ്യം” – ബംഗാളിലെ ഒരു മുതിര്‍ന്ന സിപിഎം നേതാവ് മുന്പ് അഭിപ്രായപ്പെട്ടതാണിത്. ത്രിപുരയിലെ തിരഞ്ഞെടുപ്പ് പരാജയം, കോണ്‍ഗ്രസിനോടുള്ള സമീപനത്തില്‍ മാറ്റം വരുത്താന്‍ സിപിഎമ്മിനെ പ്രേരിപ്പിക്കുമോ എന്ന് കണ്ടറിയാം.

പവിത്ര പല്ലവി

shortlink

Related Articles

Post Your Comments

Related Articles


Back to top button