ന്യൂഡല്‍ഹി: ലെഫ്റ്റ് ഒരിടത്തും റൈറ്റല്ലെന്ന് ബിജെപി പ്രസിഡന്റ് അമിത് ഷാ. രാജ്യത്തിന്റെ ഒരു ഭാഗത്തിനും യോജിച്ചതല്ല ഇടതുപക്ഷമെന്ന് അദ്ദേഹം പറഞ്ഞു. ലെഫ്റ്റ് രാജ്യത്തിന്റെ ഒരു ഭാഗത്തും ‘റൈറ്റ്’ അല്ലെന്ന് ത്രിപുരയിലെ തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചതായി അമിത് ഷാ പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.
സിപിഎം ചെങ്കോട്ടയായിരുന്ന ത്രിപുരയില്‍ ചരിത്ര മുന്നേറ്റമാണ് ബിജെപി കാഴ്ചവെച്ചത്. 59 സീറ്റുകളില്‍ 49 സീറ്റുകളാണ് ബിജേപി നേടിയത്. സിപിഎം 16 സീറ്റ് നേടിയപ്പോള്‍ കോണ്‍ഗ്രസ് ചിത്രത്തില്‍ പോലുമില്ല. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബിപ്ലബ് കുമാര്‍ മുഖ്യമന്ത്രിയാകും.
Post Your Comments