Latest NewsNewsIndia

ഇന്ത്യന്‍ രാഷ്ട്രീയ ഭൂപടത്തില്‍ ചുവപ്പ് നിറം ഇനി കേരളത്തില്‍ മാത്രം

അഗര്‍ത്തല: കാല്‍നൂറ്റാണ്ട് നീണ്ട ഇടതുപക്ഷ ഭരണത്തിനാണ് ത്രിപുരയില്‍ അവസാനമായിരിക്കുന്നത്. ഇതോടെ ഇന്ത്യന്‍ രാഷ്ട്രീയ ഭൂപടത്തില്‍ ചുവപ്പ് നിറം കേരളത്തില്‍ മാത്രമായിരിക്കുകയാണ്. ഇന്ത്യയിലെ ഏക കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ കേരളത്തില്‍ മാത്രമാണ്. മുപ്പതുവര്‍ഷം സിപിഐഎം ഭരിച്ച ബംഗാളിന് പിന്നാലെ ത്രിപുരയും നഷ്ടപ്പെടുന്നത് ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം കനത്ത തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്.

രാജ്യത്തെ ഏക കമ്മ്യൂണിസ്റ്റ് ഭരണമുള്ള ഏക സംസ്ഥാനമായി കേരളം മാറി. മുഖ്യമന്ത്രി പിണറായി വിജയന്‍ മാത്രം. ഒരു കാലത്ത് ദേശീയ തലത്തില്‍ ഇടതു പാര്‍ട്ടികളായ സിപിഐഎം, സിപിഐ, ഫോര്‍വേര്‍ഡ് ബ്ലോക്ക്, ആര്‍എസ്പി തുടങ്ങിയ കക്ഷികള്‍ പശ്ചിമബംഗാള്‍, ത്രിപുര, കേരളം തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഭരണത്തിലുണ്ടായിരുന്ന പാര്‍ട്ടിയാണ് ഒരു സംസ്ഥാനത്തില്‍ മാത്രമായി ചുരുങ്ങുന്നത്.

ത്രിപുരയില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 49 സീറ്റുകളായിരുന്നു സിപിഎമ്മിന് ലഭിച്ചത്. എന്നാലിതിന്ന് 17 സീറ്റിലേക്കാണ് ചുരുങ്ങിയത്. ലോക്സഭയില്‍ 9, രാജ്യസഭയില്‍ 6 എന്നിങ്ങനെയാണ് സിപിഎമ്മിന്റെ കക്ഷിനില. ത്രിപുര, നാഗാലാന്‍ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ബിജെപിയുടെ മുന്നേറ്റം ലോക്സഭയ്ക്ക് പിന്നാലെ രാജ്യസഭയിലും ബിജെപി വ്യക്തമായ ഭൂരിപക്ഷത്തിലേക്ക് എത്തും. 2013ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ 49 സീറ്റുകളാണ് ഇടതുപക്ഷം നേടിയത്. കോണ്‍ഗ്രസിന് പത്തും. ഇത്തവണ കോണ്‍ഗ്രസ് ചിത്രത്തിലേ ഇല്ലായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button