ചെന്നൈ: ഭര്‍ത്താവിന്റെ ക്രൂര പീഡനങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പുറത്തു വിട്ടിട്ടും യാതൊരു പ്രയോജനവും ഉണ്ടാകാത്തതിനെ തുടര്‍ന്ന് യുവതി ജീവനൊടുക്കി. തമിഴ്‌നാട് വെല്ലൂര്‍ സ്വദേശിയായ സത്യയാണ്(29) ആത്മഹത്യ ചെയ്തത്.
ഫെബ്രുവരി 27നാണ് ഭര്‍ത്താവിന്റെ പീഡനങ്ങള്‍ വിവരിച്ചുകൊണ്ട് സത്യ വീഡിയോ പുറത്തുവിട്ടത്. തന്നെ രക്ഷിക്കണമെന്ന് വീഡിയോയിലൂടെ യുവതി അപേക്ഷിക്കുന്നുണ്ടായിരുന്നു. ഭര്‍ത്താവ് മര്‍ദ്ദിച്ചത്തിന്റെ അടയാളങ്ങളും യുവതിയുടെ മുഖത്തും ശരീരത്തിലും വ്യക്തമായിരുന്നു. വീഡിയൊ സോഷ്യല്‍മീഡിയയില്‍ കണ്ടവര്‍ യുവതിയെ അന്വേഷിച്ചിറങ്ങി. എന്നാല്‍ കണ്ടെത്തിയപ്പോഴേക്കും യുവതി ജീവനൊടുക്കിയെന്ന വാര്‍ത്തയാണ് കേട്ടത്. ആത്മഹത്യയുമായി ബന്ധപ്പെട്ട് സത്യയുടെ ഭര്‍ത്താവ് സമ്പത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു.
അതേസമയം, പീഡനങ്ങള്‍ വിവരിച്ചുകൊണ്ടുള്ള വീഡിയോ ഒരു മാസം മുന്‍പ് ചിത്രീകരിച്ചതാണെന്നാണ് പൊലീസ് നല്‍കുന്ന സൂചന. വീഡിയോ ചിത്രീകരിച്ച ശേഷം യുവതി, ബന്ധുക്കള്‍ക്ക് അയച്ചുനല്‍കിയെന്നും തുടര്‍ന്ന് ഇരുവരെയും കൗണ്‍സിലിംഗിന് വിധേയരാക്കുകയും ചെയ്തിരുന്നതായും പൊലീസ് വിവരിക്കുന്നു. എന്നാല്‍ പിന്നീടും പീഡനം തുടര്‍ന്നതോടെയാണ് സത്യ ജീവനൊടുക്കിയതെന്നാണ് വിവരം.
Post Your Comments