Latest NewsNewsInternationalGulf

യുവാവിനെ ലൈംഗികമായി പീഡിപ്പിച്ച് പ്രവാസി, കേസില്‍ വിചാരണ ആരംഭിച്ചു

ദുബൈ: പ്രവാസി ക്ലീനറെ ലൈംഗീകമായി പിഡിപ്പിച്ച കേസില്‍ ദുബൈ കോടതി വിചാരണ ആരംഭിച്ചു. 33കാരനായ പാക്കിസ്ഥാനിയാണ് പത്തൊമ്പതുകാരനായ പാക്കിസ്ഥാനി യുവാവിനെ് പീഡിപ്പിച്ചത്. 2017 ഡിസംബര്‍ 30നായിരുന്നു സംഭവം.

കാര്‍ കഴുകാനെന്ന വ്യാജേന എത്തിയ പ്രതി ഇരയെ പിടിച്ചുവലിച്ച് കാറിലേയ്ക്ക് കയറ്റുകയും വിജനമായ സ്ഥലത്തെത്തിയപ്പോള്‍ കാറിന്റെ പിന്‍ സീറ്റില്‍ ഇരയെ ലൈംഗീകമായി പീഡിപ്പിക്കുകയുമായിരുന്നു. ശേഷം യുവാവിനെ പ്രതി ഇന്റര്‍നാഷണല്‍ സിറ്റിയിലെ ഗ്രീക്ക് ക്ലസ്റ്ററിലെ കാര്‍ വാഷിംഗ് സെന്ററില്‍ എത്തിച്ചു. എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ വിളിക്കാന്‍ പറഞ്ഞ് ഫോണ്‍ നമ്പര്‍ നല്‍കുകയും കാര്‍ കഴുകിയതിന് കൂലിയായി 20 ദിര്‍ഹം നല്‍കുകയും ചെയ്തു.

also read: പ്രവാസിയുടെ ഭാര്യയെ പീഡിപ്പിച്ച സുഹൃത്ത് പിടിയില്‍

പിറ്റേന്നും പ്രതി കാര്‍ വാഷിംഗ് സെന്ററിലെത്തി. അപകടം മനസിലാക്കിയ യുവാവ് സുഹൃത്തിനടുത്തേയ്ക്ക് ഓടി രക്ഷപ്പെട്ടു. സുഹൃത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് യുവാവ് പോലീസില്‍ പരാതി നല്‍കിയത്. കുറ്റകൃത്യം നടന്നപ്പോള്‍ പ്രതി മദ്യലഹരിയിലായിരുന്നുവെന്ന് യുവാവ് പരാതിയില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ വിചാരണയ്ക്കിടയില്‍ പ്രതി കുറ്റം നിഷേധിച്ചു.

shortlink

Post Your Comments


Back to top button