KeralaLatest NewsNews

കോടതി അനുവദിച്ചാല്‍ സംഭവിച്ച പിഴവ് തിരുത്താന്‍ തയ്യാര്‍; ടി.വി അനുപമ

തിരുവനന്തപുരം: തോമസ് ചാണ്ടിക്ക് നല്‍കിയ നോട്ടീസിലെ സര്‍വേ നമ്പര്‍ മാറിയത് ഔദ്യോഗിക പിഴവാണെന്ന് വ്യക്തമാക്കി ആലുപ്പുഴ ജില്ലാ കളക്ടര്‍ ടി.വി അനുപമ. തന്റെ ഓഫീസിലെ ക്ലറിക്കല്‍ പിഴവാണതെന്നും കോടതി അനുവദിച്ചാല്‍ ആ തെറ്റ് തിരുത്താന്‍ തയാറാണെന്നും ടി.വി അനുപമ അറിയിച്ചു.

കലക്ടര്‍ എന്ത് ജോലിയാണ് ചെയ്യുന്നത് : ടി.വി.അനുപമയ്ക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

കലക്ടര്‍ എന്തുജോലിയാണ് ചെയ്യുന്നതെന്നാണ് കോടതി ആരാഞ്ഞത്. തോമസ് ചാണ്ടിക്ക് കലക്ടര്‍ നല്‍കിയ രണ്ടു നോട്ടീസുകളും ഹൈക്കോടതി റദ്ദാക്കിയിരുന്നു. തോമസ് ചാണ്ടി റസിഡന്റ് ഡയറക്ടറായ വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനിക്കെതിരെ നിലം നികത്തല്‍ ആരോപണത്തില്‍ ഫെബ്രുവരി 23ന് നേരിട്ടു ഹാജരായി വിശദീകരണം നല്‍കണമെന്നായിരുന്നു നോട്ടീസ്.

എന്നാല്‍ ഈ നോട്ടീസില്‍ ബ്ലോക്ക് നമ്പരും സര്‍വേ നമ്പരും തെറ്റായിട്ടാണു രേഖപ്പെടുത്തിയിരുന്നത്. ഇതു തിരിച്ചറിഞ്ഞപ്പോള്‍ തിരുത്തല്‍ നോട്ടീസും കലക്ടര്‍ അയച്ചിരുന്നു. കോടതിയില്‍ ഇക്കാര്യം കലക്ടര്‍ അറിയിച്ചു. ഇരു നോട്ടീസുകളും പിന്‍വലിക്കുകയോ റദ്ദാക്കുകയോ ചെയ്യാമെന്നും കലക്ടര്‍ പറഞ്ഞു. ഇതേത്തുടര്‍ന്നാണ് ഹൈക്കോടതി നോട്ടീസ് റദ്ദാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button