ന്യൂഡല്‍ഹി: നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്പ്പറേഷന് (എന്‍ഡിഎഫ്സി) മാനേജിംഗ് ഡയറക്ടര്‍ നീന ലാത് ഗുപ്തയെ കേന്ദ്രസര്‍ക്കാര്‍ പുറത്താക്കി. ടെന്‍ഡറുകള്‍ വിളിക്കുന്നതില്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചിരുന്നില്ല. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും എന്‍ഡിഎഫ്സി നിരവധി ആനുകൂല്യങ്ങള്‍ നല്കിവന്നിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
കോര്പ്പറേഷന് പണമിടപാടുകളുടെ രേഖകളൊന്നും സൂക്ഷിക്കാറില്ലെന്ന് നേരത്തെ ഓഡിറ്റിംഗില്‍ കണ്ടെത്തിയിരുന്നു. സണ്‍ നെറ്റ്വര്ക് ചാനലിന് വഴിവിട്ട് സഹായം ചെയ്തുകൊടുത്തെന്ന് കണ്ടെത്തിയാണ് നടപടി. 2006 ല്‍ യുപിഎ സര്‍ക്കാരാണ് നീനയെ നിയമിച്ചത്. കലാമൂല്യമുള്ളതും കാലികപ്രസക്തവുമായ ചലച്ചിത്ര – ഡോക്യുമെന്ററികളുടെ നിര്‍മാണത്തിനു സഹായം ചെയ്യുക.
വാര്‍ത്താവിനിമയ മന്ത്രാലയത്തിനു കീഴിലാണ് എന്‍ഡിഎഫ്സി പ്രവര്‍ത്തിക്കുന്നത്. ചലച്ചിത്ര-സാങ്കേതിക പ്രവര്‍ത്തനങ്ങള്‍ക്ക് സൗകര്യം ചെയ്തുകൊടുക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് എന്‍ഡിഎഫ്സി പ്രവര്‍ത്തനം ആരംഭിച്ചത്.
Post Your Comments