Latest NewsLife StyleHealth & FitnessSpirituality

തുളസിയുടെ ഔഷധഗുണങ്ങള്‍

തീര്‍ത്ഥത്തിനും പ്രസാദത്തിനും ഒപ്പം ലഭിക്കുന്ന തുളസിയിലയും പൂക്കളും ചെവിക്കുപിന്നില്‍വെക്കുന്നതുകൊണ്ടുളള ഗുണങ്ങള്‍ നിരവധിയാണ്. 

അമ്പലത്തില്‍ നിന്നു പ്രസാദമായി ലഭിക്കുന്ന ചന്ദനം തൊടുന്നവര്‍ പക്ഷേ അവിടെ നിന്നുലഭിക്കുന്ന തുളസിയും മറ്റു പൂക്കളും അവഗണിക്കുകയാണ് പതിവ്.പ്രത്യേകിച്ചും പുരുഷന്മാര്‍. സ്ത്രീകള്‍ പൂവെടുത്ത് മുടിയില്‍ തിരുകുമ്പോള്‍ പുരുഷന്മാര്‍ ചെവിയില്‍ വെക്കുക എന്നതാണ് പഴയ കാലം മുതല്‍ പിന്തുടര്‍ന്നിരുന്ന രീതി.എന്നാല്‍ പലരും ഇപ്പോള്‍ ഈ രീതി പിന്തുടരാറില്ല. ‘ചെവിയില്‍ ചെമ്പരത്തിപ്പൂവ് വെച്ചു’ എന്ന പറച്ചിലുകൂടി കണക്കിലെടുക്കുമ്പോള്‍ അമ്പലത്തില്‍ നിന്നു കിട്ടുന്ന തുളസിപ്പൂവ് ചെവിക്കു പിന്നില്‍ തിരുകുന്നത് മോശമായ ഒരു കാര്യമായി വിലയിരുത്തപ്പെടുന്നു…

പൂജക്കും മരുന്നുകള്‍ക്കുമായി ഉപയോഗിക്കുന്ന പുഷ്പമാണ് ചെമ്പരത്തിപ്പൂവ്.കടും നിറവും വലുപ്പവുമുളള ചെമ്പരത്തിപ്പൂവ് ചെവിയില്‍ വെക്കുന്നത് അഭംഗി ഉണ്ടാക്കും.മാത്രമല്ല  പൂവിന്റെ സ്ഥാനം ചെവിയിലല്ല, തലയിലാണ്.വിവേക ബുദ്ധി ഇല്ലാത്തവരാണ്  അനുചിതമായ ഇത്തരം പ്രവര്‍ത്തികളില്‍ എര്‍പ്പെടുന്നത്. ചെവിയില്‍ ചെമ്പരത്തിപ്പുവ് വെക്കുന്നതു പോലുളള ബുദ്ധിശൂന്യമായ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവരെ  ഭ്രാന്തരായി കണക്കാക്കാമെന്ന ആശയവും ഈ വാമൊഴി പ്രചാരത്തിനു പിന്നിലുണ്ട്.അത് മനസില്‍ തെച്ചുകൊണ്ടാണ് പലരും തുളസി ഇലയെയും മറ്റു പൂക്കളെയും അവഗണിക്കുന്നത്.

മനുഷ്യശരീരത്തില്‍ ഏറ്റവും ആഗീരണശേഷിയുളള ഭാഗങ്ങളിലൊന്നാണ് ചെവിയുടെ പിന്‍ഭാഗം.തുളസിയാകട്ടെ ഔഷധഗുണങ്ങളുടെ കലവറയും.പനി,ചുമ കഫക്കെട്ട്,ത്വക്ക് രേഗങ്ങള്‍ എല്ലാത്തിനും കണ്‍കണ്ട ഔഷധമാണ് തുളസി.ഏറ്റവും ആഗീരണശേഷിയുളള ഒരു സ്ഥലത്ത് ഇത്രയും ഔഷധമൂല്യമുളള തുളസിയുടെ ഇല ചേര്‍ന്നിരിക്കുമ്പോള്‍ ലഭിക്കുന്ന ഗൂണങ്ങള്‍ എത്രത്തോളം ആയിരിക്കുമെന്ന് മനസിലാക്കാവുന്ന കാര്യമാണ്.ശംഖുപുഷ്പവും തെച്ചിയും മന്ദാരവും ഔഷധഗുണങ്ങളുളള പൂക്കളാണ്.സ്ത്രീകള്‍ അവരുടെ മുടിയില്‍ തുളസിക്കതിരും മറ്റു പൂക്കളും ചൂടുമ്പോഴും ഇതേഗുണമാണ് ലഭിക്കുക. 

പനി വന്നാല്‍ കുട്ടികളുടെ  ചെവിക്കു പിന്നില്‍ വിക്‌സ് പോലുളള ലേപനങ്ങള്‍ പുരട്ടിക്കൊടുക്കുന്ന പഴയ തലമുറയില്‍പ്പെടുന്ന അമ്മുമ്മമാരെ നാട്ടിന്‍ പുറങ്ങളില്‍ കാണാനാവും. ചെവിക്കു പിന്നില്‍ മരുന്നു പുരട്ടിയാല്‍ വേഗം അസുഖം മാറുമെന്നാണ് അവര്‍ കുട്ടികളോട് പറയുന്നത്.ശരീരത്തില്‍ എത്രത്തോളം ആഗീരണശേഷി ചെവിക്കു പിന്നിലുണ്ടെന്നതിന്‍റെ നാട്ടറിവാണ് സാധാരണക്കാരായ ഈ സ്ത്രീകളും പങ്കു വെക്കുന്നത്.

പുണ്യ സസ്യമാണ് തുളസി ഒപ്പം അപാരമായ ഔഷധഗുണവും.അതുകൊണ്ടാണ് എല്ലാവീടുകളിലും തുളസി നട്ടുവളര്‍ത്തുന്നത്.

വിശ്വാസത്തിന്റെ ഭാഗമായി തുളസി പരിപാലിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍-കിഴക്കുഭാഗത്തായുളള വാതിലിന് അഭിമുഖമായി  വേണം തുളസിത്തറ ഒരുക്കേണ്ടത്.വീടിന്റെ തറയുടെ ഉയരത്തെക്കാള്‍ താഴെ ആവരുത് തുളസിത്തറയുടെ ഉയരം.ക്യഷ്ണതുളസിയാണ് തുളസിത്തറയില്‍ നടേണ്ടത്്.വ്യത്തിയോടെ കൂടിയേ തുളസിത്തറയില്‍ നിന്ന് തുളസി  ഇറുക്കാവൂ.ഇവിടെ നിന്നും ചിലപ്രത്യേക ദിവസങ്ങളില്‍ തുളസി ഇല നുളളാന്‍ പാടില്ല-ഏകാദശിയിലും സന്ധ്യാനേരവും തുളസി ഇറക്കുവാന്‍ വിധിയില്ല. പൂജക്കല്ലാതെ തുളസിത്തറയിലെ ചെടിയില്‍നിന്നും ഇല എടുക്കാന്‍ പാടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button