മുംബൈ: പുലര്‍ച്ചെ ഭാര്യ എഴുനേൽക്കാത്തതിനാൽ തനിക്ക് വിവാഹമോചനം വേണമെന്നാവശ്യപ്പെട്ട് യുവാവ് ഹൈക്കോടതിയിൽ. അതേസമയം ഭര്‍ത്താവ് ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്ന കാരണങ്ങള്‍ ബാലിശമാണെന്നും അവ വിവാഹബന്ധം വേര്‍പ്പെടുത്താന്‍ തക്കകാരണമല്ലെന്നും വിലയിരുത്തി കോടതി ഹർജി തള്ളി.
Read Also: കൊല്ലപ്പെട്ട മുസ്‌ലിംലീഗ് പ്രവർത്തകന്റെ വീട്ടില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി മുഖ്യമന്ത്രി
ഭാര്യ പുലര്‍ച്ചെ എഴുന്നേല്‍ക്കുന്നില്ലെന്നും സ്വാദിഷ്ഠമായ ആഹാരങ്ങള്‍ പാകം ചെയ്ത് നല്കുന്നില്ലെന്നും കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് യുവാവ് വിവാഹമോചനം ആവശ്യപ്പെട്ടത്. ഹര്‍ജി കുടുംബക്കോടതി തള്ളിയതിനെത്തുടര്‍ന്ന് പരാതിയുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. അതേസമയം യുവാവ് ഉന്നയിച്ച ആരോപണങ്ങളെല്ലാം ഭാര്യ നിഷേധിച്ചു. തെളിവായി അയല്‍ക്കാരുടെയും ബന്ധുക്കളുടെയും സത്യവാങ്മൂലവും സമര്‍പ്പിക്കുകയുണ്ടായി.
Post Your Comments