Latest NewsNewsIndia

ഇന്ത്യക്കാര്‍ക്ക് സന്തോഷകരമായ വാര്‍ത്തയുമായി അബ്ദുള്ള രാജാവ്

ന്യൂഡല്‍ഹി: ജോര്‍ദാനിലെത്തുന്ന ഇന്ത്യക്കാര്‍ക്ക് അനുഗ്രഹമാകുന്ന സന്തോഷ വാര്‍ത്തയുമായി അബ്ദുള്ള രാജാവ്. ജോര്‍ദാനിലെത്തുന്ന ഇന്ത്യക്കാര്‍ക്ക് വിസ അറൈവനല്‍ ലഭ്യമാക്കുമെന്നാണ് അബ്ദുള്ള രണ്ടാമന്‍ രാജാവ് പറഞ്ഞിരിക്കുന്നത്. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി (ഫിക്കി), കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി എന്നിവര്‍ സസംഘടിപ്പിച്ച ഇന്ത്യ-ജോര്‍ദാന്‍ ബിസിനസ് പ്രസംഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധം, ടൂറിസം തുടങ്ങിയവ പുതിയ തൂരുമാനത്തിലൂടെ കൂട ുതല്‍ ശക്തമാക്കുമെന്ന് ജോര്‍ദാന്‍ ഭരണാധികാരി അറിയിച്ചു. ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് ശേഷം വിസ ഇളവ് സംബന്ധിച്ച കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പിടും.

ഇന്ത്യ ജോര്‍ദാന്‍ വ്യാപാരം 2025 ആകുമമ്പോഴേക്കും അഞ്ച് ബില്യണ്‍ ഡോളര്‍ ആഖുമെന്ന് ഫിക്കി പ്രതിനിധി വിക്രം സാഹ്നി പറഞ്ഞു.

shortlink

Post Your Comments


Back to top button