Latest NewsNewsIndia

ശ്രീദേവിയുടെ മരണശേഷം ബോളിവുഡിന്റെ മുഴുവന്‍ ആദരവും സ്‌നേഹവും പിടിച്ചുപറ്റാന്‍ കാരണമായ അര്‍ജുന്‍ കപൂറിന്റെ വാക്കും പ്രവര്‍ത്തിയും

മുംബൈ: സിനിമാ ലോകം ഒരിക്കലും കേള്‍ക്കാനാഗ്രഹിക്കാത്ത വാര്ഡത്തയായിരുന്നു ബോളിവുഡില്‍ നിന്നും നമ്മള്‍ കേട്ടത്. ലേഡി സൂപ്പര്‍സ്റ്റാര്‍ ശ്രീദേവി മരിച്ചു എന്ന വാര്‍ത്ത് ആരാധകര്‍ക്ക് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത് ഒന്നായിരുന്നു. എന്നാല്‍ ഈ സമയത്തും ആരാധകരും മാധ്യമങ്ങളും ഒരുപോലെ ഉറ്റുനോക്കിയിരുന്നത് ബോണീകപൂറിന്റെ ആദ്യമകനായ അര്‍ജുന്‍ കപൂറിലേക്കായിരുന്നു. കാരണം ഇത്രയും നാള്‍ തന്റെ അച്ഛന്റെ ഭാര്യ എന്ന് മാത്രം ശ്രീദേവിയെ വിശേഷിപ്പിച്ചിരുന്ന അര്‍ജുന്‍ കപൂര്‍ അവരുടെ മരണത്തിന് എത്തുമോ എന്നുപോലും ആരാധകര്‍ക്ക് സംശയമുണ്ടായിരുന്നു.

Also Read : അമ്മയെ കടത്തിവിടൂ, കൈകൂപ്പി യാചിച്ച് അര്‍ജുന്‍ കപൂര്‍

എന്നാല്‍ എല്ലാ3വരെയും ഞെട്ടിച്ചുകൊണ്ട് അര്‍ജുന്‍ കപൂര്‍ സ്ഥലത്ത് എത്തിയെന്നു മാത്രമല്ല ശ്രീദേവിയുടെ മരണാനന്തക ചടങ്ങുകള്‍ക്ക് അച്ഛന്‍ ബോണീ കപൂറിന്റെ കൂടെ തുടക്കം മുതല്‍ ഒടുക്കം വരെ ഒറ്റക്കെട്ടായി നില്‍ക്കുകയും ചെയ്തു. ഇതോടെ ബോളിവുഡിന്റെ എല്ലാ സ്‌നേഹവും ആദരവും പിടിച്ചു പറ്റിയിരിക്കുകയാണ് അര്‍ജുന്‍ കപൂര്‍. വിലാപയാത്രയില്‍ ശ്രീദേവിയുടെ കുടുംബത്തിനൊപ്പം തന്നെ അര്‍ജ്ജുന്‍ എല്ലാ കര്‍മ്മങ്ങളിലും പങ്കെടുത്തു.

അച്ഛന്റെ രണ്ടാം ഭാര്യയെന്ന് മാത്രം ശ്രീദേവിയെ വിശേഷിപ്പിച്ചിരുന്ന അര്‍ജുന്‍ അവരുടെ മരണ വാര്‍ത്തയോട് പ്രതികരിച്ചത് ‘അമ്മ’ എന്ന് വിളിച്ച് കൊണ്ടായിരുന്നു. അമൃത്സറില്‍ ‘നമസ്തേ ഇംഗ്ലണ്ട്’ എന്ന സിനിമയുടെ ഷൂട്ടിങിലായിരുന്ന അര്‍ജുന് ശ്രീദേവിയുടെ മരണ വാര്‍ത്ത പുറത്തുവന്നതോടെ മുംബൈയിലെത്തുകയായിരുന്നു. പിന്നീട് സിനിമയുടെ ഷൂട്ടിങ് നിര്‍ത്തിവെച്ച് അച്ഛന്‍ ബോണി കപൂറിന് താങ്ങും തണലുമായി മൂന്ന് ദിവസവും അര്‍ജ്ജുന്‍ ഉണ്ടായിരുന്നു. മരണവുമായി ബന്ധപ്പെട്ട നടപടികളിലും പൂര്‍ണമായി സഹകരിച്ച് അര്‍ജ്ജുന്‍് ബോണി കപൂറിനും കുടുംബത്തിനും ഒപ്പം തന്നെ നിന്നു.

Also Read : ഏറെ വേദനിക്കുന്ന ദിവസങ്ങളാണു കടന്നുപോകുന്നത് : ഞങ്ങളെ വെറുതെ വിടൂ : ശ്രീദേവിയുടെ കുടുംബം

ശ്രീദേവിയുടെ മരണത്തിന് മുമ്പ് ബോണി ശ്രീദേവി ദമ്പതികളുടെ മക്കളായ ജാന്വിയുമായും ഖുശിയുമായും അര്‍ജ്ജുന്‍ പ്രത്യേക സഹോദര ബന്ധവുമുണ്ടായിരുന്നില്ല. എന്നാല്‍ അമ്മയുടെ അപ്രതീക്ഷിത മരണത്തില്‍ തകര്‍ന്നിരുന്ന ഇരുവര്‍ക്കടുത്തേക്ക് ഒരു മുതിര്ന്ന സഹോദരനായി അര്‍ജ്ജുനെത്തി. അവരെ സമാധാനിപ്പിച്ചു. വിലാപയാത്രയില്‍ ശ്രീദേവിയുടെ കുടുംബത്തിനൊപ്പം തന്നെ അര്‍ജ്ജുന്‍ എല്ലാ കര്‍മ്മങ്ങളിലും പങ്കെടുത്തു. പ്രിയ നടിയെ അവസാനമായി കാണാനെത്തിയ ജനസാഗരം വിലാപയാത്രയ്ക്ക് തടസ്സമായതോടെ ആ മകന് കൈകൂപ്പി ദയവ് ചെയ്ത് ‘എന്റെ അമ്മയെ’ പോകാന് അനുവദിക്കണമെന്ന് യാചിക്കുകയും ചെയ്തിരുന്നു.

1983 ലാണ് മുംബൈയിലെ ഏറ്റവും വലിയ സ്റ്റുഡിയോ ആയ ഫ്യൂച്ചര്‍ സ്റ്റുഡിയോസിന്റെ സിഇഒയും ബോളിവുഡ് നിര്‍മ്മാതാവായിരുന്ന ആയിരുന്ന മോണ കപൂറിനെ ബോണി കപൂര്‍ വിവാഹം കഴിക്കുന്നത്. 1996 ല്‍ ഇരുവരും വിവാഹമോചനം നേടി. ഈ ബന്ധത്തിലെ മക്കളാണ് അര്‍ജുന്‍ കപൂറും അന്‍ഷുല കപൂറും. കാന്‍സര്‍ ബാധിച്ച് 2012 ല്‍ മോണ മരിക്കുകയും ചെയ്തു. എന്നാല്‍ ശ്രദേവി ബോണയുടെ ജീവിതത്തിലേക്ക് കടന്നു വന്നതിനു ശേഷമാണ് ബോണി കപൂറിന്റെയും മാനയുടേയും ജീവിതത്തില്‍ വിള്ളലുകള്‍ വീണുതുടങ്ങിയ്ത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button