Latest NewsIndiaNews

ഏഴാം ശമ്പള കമ്മീഷന്‍; ഹോളി ദിനത്തില്‍ ജോലിക്കാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

ന്യൂഡല്‍ഹി: ഹോളി ദിനത്തില്‍ ജോലിക്കാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ഏഴാം ശമ്പള കമ്മീഷന്‍ പ്രകാരമുള്ള ശമ്പള വര്‍ധന ഒഡീസ നടപ്പിലാക്കി തുടങ്ങി. ഏഴാം ശമ്പള കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്ന ശമ്പള പരിഷ്‌കരണം നടപ്പിലാക്കാന്‍ ഒഡീസ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് നിര്‍ദേശം നല്‍കി.

also read: ഓഗസ്റ്റ് മുതല്‍ പുതുക്കിയ ശമ്പളം; ഏഴാം ശമ്പള കമ്മീഷന്‍ വിജ്ഞാപനമായി

ഇത് പ്രകാരം 2016 ജനുവരി ഒന്ന് മുതലുള്ള ശുപാര്‍ശകള്‍ നടപ്പാക്കും. മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പൊതു മേഖല സ്ഥാപനങ്ങളിലും ശമ്പള പരിഷ്‌കരണത്തിന് ഒഡീസ നിര്‍ദേശം നല്‍കി.

shortlink

Related Articles

Post Your Comments


Back to top button