Latest NewsNewsGulf

വാട്ടര്‍ബില്‍ തുക 1800 ദിര്‍ഹം നാണയങ്ങളായി നല്‍കി യുവതി: കാരണം കേട്ടാല്‍ എല്ലാവരും അവരെ പിന്തുണയ്ക്കും

ദുബായ് : വെള്ളത്തിന്റെ ബില്‍ തുക 1800 ദിര്‍ഹം നാണയങ്ങളായി നല്‍കി യുവതി വാട്ടര്‍ അതോറിറ്റിയെ വലച്ചു.ഫ്‌ളോറിഡയിലാണ് സംഭവം നടന്നത്. 2016 മുതല്‍ ഡെല്‍റ്റോണ എന്ന സ്ത്രീയ്ക്ക് വാട്ടര്‍ അതോറിറ്റിയില്‍ നിന്നും വന്‍ തുകയാണ് ബില്ലായി വന്നിരുന്നത്.

വാട്ടര്‍ ബില്‍ വെറും 40 ഡോളര്‍ വരുന്നിടത്താണ് അവര്‍ക്ക് 700 ഡോളര്‍ ബില്‍തുക വന്നിരുന്നത്. ഇതിനെ തുടര്‍ന്ന് ഇവര്‍ വാട്ടര്‍ അതോറിറ്റിയ്ക്ക് പരാതി നല്‍കിയെങ്കിലും ഫലം കണ്ടില്ല.

ഇതേ തുടര്‍ന്നാണ് ഡെല്‍റ്റോണ സമാധാനപരമായ സമരമെന്ന നിലയില്‍ 1800 ദിര്‍ഹം (700 ഡോളര്‍ ) നാണയങ്ങള്‍ നല്‍കി വാട്ടര്‍ അതോറിറ്റിയെ വലച്ചത്. ഈ നാണയങ്ങള്‍ എണ്ണിതീരണമെങ്കില്‍ ചുരുങ്ങിയത് രണ്ട് മണിക്കൂറെങ്കിലും എടുക്കും.

സംഭവം വിവാദമായതോടെ വാട്ടര്‍ അതോറിറ്റി പണം തിരിച്ചു നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്. വെള്ളം എവിടെ നിന്നാണ് ലീക്കായി പോകുന്നതെന്ന് പരിശോധിക്കുമെന്നും വാട്ടര്‍ അതോറിറ്റി അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button