കൊച്ചി: സോളാർ കമ്മീഷനെതിരെ തിരിഞ്ഞ് ഉമ്മൻചാണ്ടി. സോളാർ കമ്മീഷൻ നിയമനത്തിൽ അപാകതയുണ്ടെന്ന് ഉമ്മൻചാണ്ടി ആരോപിച്ചു. സോളാർ കമ്മീഷൻ റിപ്പോർട്ടിലെ കണ്ടെത്തലുകൾ അടിസ്ഥാനമില്ലാത്തതെന്നും ഉമ്മൻചാണ്ടി പറഞ്ഞു. അതേസമയം കമ്മീഷനെ നിയമിച്ചത് നിങ്ങൾ തന്നെയല്ലേയെന്നും, കമ്മീഷൻ പ്രവർത്തനത്തെ എന്തുകൊണ്ട് മുൻപ് എതിർത്തില്ലായെന്നും, കമ്മീഷൻ നിയമ വിരുദ്ധമാണെന്ന് എങ്ങനെ പറയാനാകുമെന്നും ഹൈക്കോടതി ചോദിച്ചു. കമ്മീഷന്റെ റിപ്പോർട്ട് ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണെന്നാണ് ഉമ്മൻചാണ്ടിയുടെ വാദം.
also read:ഈ നടിയെ മനസ്സിലായോ ? ഇവരുടെ മലയാളചിത്രത്തിലെ പാട്ട് കാണാം
Post Your Comments