മലപ്പുറം: മുതിര്‍ന്ന നേതാവ് കെ.ഇ ഇസ്മയിലിനെതിരെ പാര്‍ട്ടിയുടെ കുറ്റപത്രം. പാര്‍ട്ടി അറിയാതെ വിദേശത്ത് ഫണ്ട് പിരിവ് നടത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് കുറ്റപത്രം സമർപ്പിച്ചത്. പാര്‍ട്ടി നേതാക്കള്‍ക്ക് നിരക്കാത്ത വിധം ഇസ്മയില്‍ ആഡംബര ഹോട്ടലില്‍ താമസിച്ചു.
read also: കെ. ഇ. ഇസ്മായിൽ വിഷയത്തിൽ സി.പി.ഐ ദേശീയ എക്സിക്യൂട്ടീവ് തീരുമാനം പുറത്ത്
മാത്രമല്ല വിശദീകരണം ചോദിച്ചപ്പോള്‍ വസ്തുതകള്‍ വിശദീകരിക്കാന്‍ പോലും ഇസ്മയില്‍ തയ്യാറായില്ല. ഇസ്മയിലില്‍ നിന്നുണ്ടായത് കമ്മ്യൂണിസ്റ് പാര്‍ട്ടിക്കും നേതാവിനും നിരക്കാത്ത പ്രവൃത്തിയാണെന്ന് പാര്‍ട്ടിക്ക് ബോധ്യപ്പെട്ടു. പാര്‍ട്ടിനേതാക്കളുടെ വിദേശ യാത്രകളും ഫണ്ട് പിരിവും പാര്‍ട്ടിയുടെ തത്വങ്ങള്‍ക്ക് അനുസൃതമാക്കണമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
Post Your Comments