ന്യൂഡല്‍ഹി: അഞ്ചുവര്‍ഷത്തേയ്ക്ക് ചാനലുകള്‍ സൗജന്യമായി നല്‍കുമെന്നാണ് പ്രഖ്യാപനവുമായി റിലയന്‍സ് ബിഗ് ടിവി. സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ കാമ്പയിന്റെ ഭാഗമായിട്ടാണ് സൗജന്യമായി നൽകുന്നത്. ബിഗ് ടിവി റിലയന്‍സ് ജിയോക്കുശേഷം ഡിടിഎച്ച് മേഖലയിലും കടുത്ത മത്സരത്തിനാണ് ഒരുങ്ങുന്നത്.
ഒരുവര്‍ഷം മുഴുവന്‍ എച്ച്ഡി ചാനലുകള്‍ ബിഗ് ടിവിയുടെ എച്ച്.വി.ഇ.സി സെറ്റ് ടോപ്പ് ബോക്സ് വാങ്ങുന്നവര്‍ക്ക് സൗജന്യമായി നല്‍കും. മാത്രമല്ല അഞ്ചു വര്‍ഷത്തേക്ക് ഫ്രീ ടു എയര്‍ ചാനലുകളും സൗജന്യമായി ലഭിക്കും. സെറ്റ് ടോപ്പ് ബോക്സ് മാര്‍ച്ച് ഒന്നു മുതല്‍ ഔദ്യോഗിക വെബ്സൈറ്റുവഴി ബുക്ക് ചെയ്യാം. ബുക്കിങ് സമയത്ത് 499 രൂപയാണ് നല്‍കേണ്ടത്. 1500 രൂപയാണ് ഉപകരണം വീട്ടിലെത്തുമ്പോള്‍ ഈടാക്കുക.
read also: കിടിലന്‍ ഓഫറുമായി റിലയന്‍സ് വീണ്ടും
പ്രതിമാസം 300 രൂപവീതമാണ് പേ ചാനലുകള്‍ ഉപയോഗിച്ച് ഒരുവര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ റീച്ചാര്‍ജ് ചെയ്യേണ്ടത്. റീച്ചാര്‍ജ് തുകയായി സെറ്റ് ടോപ് ബോക്സിനായി ഈടാക്കിയ തുക തിരിച്ചുനല്‍കുമെന്നും കമ്പനി പറയുന്നു. ഏറ്റവും പുതിയ എച്ച്ഡി സെറ്റ് ബോക്സിലൂടെ ടിവി പരിപാടികള്‍ റെക്കോഡ് ചെയ്യാന്‍ സൗകര്യമുണ്ടാകും.
Post Your Comments