Movie SongsMusicEntertainment

മറക്കാൻ കഴിയുമോ നിങ്ങൾക്ക് ഉർവശി തീയേറ്റർ ?

മലയാളി പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച സിനിമയാണ് മാണി സി. കാപ്പന്റെ സംവിധാനത്തിൽ ഇന്നസെന്റ്, മുകേഷ്, സായി കുമാർ, ബിജു മേനോൻ, വാണി വിശ്വനാഥ് എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1995-ൽ പുറത്തിറങ്ങിയ മാന്നാർമത്തായി സ്പീക്കിങ്ങ്മാന്നാർ.മത്തായി സ്പീക്കിംഗിന്റെ രണ്ടാം ഭാഗമാണ് മാന്നാർമത്തായി സ്പീക്കിങ്ങ് 2. ഇതിലൂടെ ഇന്നസെന്റും സായികുമാറും മുകേഷും വീണ്ടും ഒന്നിക്കുന്നു. രണ്ടാംഭാഗത്തിലെത്തുമ്പോൾ മാന്നാർ മത്തായിയും കൂട്ടരും ഉർവശി തീയേറ്റർ പൂട്ടികെട്ടി, നാടകംകളിയൊക്കെ നിർത്തി ട്രാവൽസ്‌ കമ്പനി തുടങ്ങിയിരിക്കുകയാണ്‌. പതിവുപോലെ ഉർവ്വശി ട്രാവൽസിന്റെ പങ്കാളികളായി ബാലകൃഷ്ണനും ഗോപാലകൃഷണനും മത്തായിച്ചേട്ടനൊപ്പമുണ്ട്‌. ജയിൽമോചിതനായെത്തിയ റാംജിറാവ്‌ ചിത്രത്തിൽ മതപ്രഭാഷകനായി വീണ്ടും എത്തുന്നു. മഹേന്ദ്രവർമ്മയടക്കം പഴയകഥാപാത്രങ്ങളെല്ലാം ഈ ചിത്രത്തിലൂടെ തിരിച്ചുവരുന്നുണ്ട്. ഇന്നസെന്റ്‌,മുകേഷ്‌,സായിക്കുമാർ എന്നിവർ തന്നെയാണ്‌ ചിത്രത്തിലെ പ്രധാനതാരങ്ങൾ.പുതുമുഖതാരം അപർണ്ണാഗോപിനാഥാണ്‌ നായിക. വിജയരാഘവനും,ബിജുമേനോനും ജനാർദ്ദനനുമെല്ലാം ഈ ചിത്രത്തിലും ഉണ്ട്. കഥയും തിരക്കഥയും മമ്മാസിന്റേതാണ്‌. സിബിതോട്ടുപുറവും ജോബി മുണ്ടമറ്റവും ചേർന്നാണ്‌ ചിത്രം നിർമ്മിക്കുന്നത്‌.ചിത്രത്തിലെ ഒരു ഗാനം ആസ്വദിക്കാം.

Mannar Mathai Speaking 2 Official Song
Directed By : Mamas K Chandran
Produced By SJM Productions
Music By Rahul Raj
Song -Chemmana Chelorukki
Sung By:Vijay Yesudas,Teenu Tellence
Music By :Rahul Raj
Lyrics By:Nikesh Chembilod
Audio & Video On East Coast Audio & Visual Entertainments.

shortlink

Related Articles

Post Your Comments

Related Articles


Back to top button