ന്യൂഡല്‍ഹി: രൂപത്തിലും ഭാവത്തിലും പുതിയ മാറ്റങ്ങളുമായി നാപ്കിനുകള്‍. ആര്‍ത്തവദിനങ്ങള്‍ ആരോഗ്യപൂര്‍ണ്ണമാക്കാന്‍ ജൂട്ടില്‍ നിര്‍മ്മിച്ച സാനിറ്ററി നാപ്കിനുകള്‍ വിപണിയില്‍ എത്തിക്കഴിഞ്ഞു. ഇന്ത്യന്‍ ജൂട്ട് ഇന്‍ഡ്സ്ട്രീസ് റിസര്‍ച്ച് അസോസിയേഷനാണ് കുറഞ്ഞ ചെലവില്‍ നിര്‍മ്മിക്കാവുന്ന സാനിറ്ററി നാപ്കിനു പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്.
10 ലക്ഷത്തില്‍ താഴെ വിലവരുന്ന മെഷിനറികള്‍ ഉപയോഗിച്ച് ജൂട്ട് സാനിറ്ററി നാപ്കിനികുകള് നിര്‍മ്മിച്ചെടുക്കാം. ഈ മെഷിനുകള്‍ വാങ്ങുന്നതിനായി സര്‍ക്കാരിന്റെ മുദ്ര പദ്ധതിയില്‍ നിന്ന് ലോണുകള്‍ നല്‍കുന്നതാണെന്നും മന്ത്രി അറിയിച്ചു. ജൂട്ട് നാപ്കിനുകള്‍ വിപണയിലെത്തിക്കാനുള്ള ഒരുക്കങ്ങള്‍ നടക്കുകയാണെന്ന് എജെഐആര്ഡി ഡെപ്യൂട്ടി ഡയറക്ടര്‍ കെഎസ് ചക്രബര്‍ത്തി അറിയിച്ചു.
Also Read : ഒരുരൂപ നിരക്കില്‍ സാനിട്ടറി നാപ്കിനുകൾ
തികച്ചും പ്രകൃതിദത്തവും, രാസവസ്തുക്കള്‍ കലരാത്തതുമായ ജൂട്ട് നാപ്കിനുകള്‍ ആരോഗ്യകരമാണെന്നും, മറ്റ് നാപ്കിനുകളെക്കാള്‍ എന്തുകൊണ്ടും മികച്ചതാണെന്നും കന്ദ്ര ടെക്സറ്റൈല്‍ മന്ത്രി സ്മൃതി ഇറാനി അഭിപ്രായപ്പെട്ടു. മാത്രമല്ല, സ്ത്രീ സംരംഭകരെ വളര്‍ത്തിയെടുക്കുന്നതില്‍ ജൂട്ട് ഇന്ഡയ്ട്രിയുടെ ഈ സംരംഭത്തെ മറ്റ് വകുപ്പുകള്‍ക്കു കൂടി പരിചയപ്പെടുത്തുമെന്നും സ്മൃതി ഇറാനി വ്യക്തമാക്കി.
Post Your Comments