ന്യൂഡൽഹി: സാമ്പത്തിക കുറ്റകൃത്യങ്ങള്‍ നടത്തി രാജ്യം വിടുന്നവരുടെ സ്വത്ത് കണ്ടുകെട്ടാന്‍ അധികാരം നൽകുന്ന ബില്ലിന് കേന്ദ്ര മന്ത്രിസഭ അനുമതി നൽകി. മാർച്ചിൽ ആരംഭിക്കുന്ന പാർലമെന്റ് സമ്മേളനത്തില്‍ ബില്ല് അവതരിപ്പിക്കും. കഴിഞ്ഞ ദിവസം കേന്ദ്ര നിയമമന്ത്രാലയം വായ്പാ തട്ടിപ്പുകാരുടെ സ്വത്തുക്കൾ പിടിച്ചെടുക്കുന്നതിനുള്ള ബില്ലിന്റെ കരട് രൂപത്തിന് ഭേദഗതി നിർദേശങ്ങളോടെ അംഗീകാരം നൽകിയിരുന്നു. 100 കോടി രൂപയ്ക്കു മുകളിൽ സാമ്പത്തിക തട്ടിപ്പു നടത്തി രാജ്യം വിടുകയോ നിയമത്തിനു മുന്നിൽ ഹാജരാകാതിരിക്കുയോ ചെയ്യുന്നവരുടെ സ്വത്ത് കണ്ടു കെട്ടാൻ ബില്ലിൽ വ്യവസ്ഥ ചെയുന്നു.
കോടികൾ തട്ടി വർഷങ്ങൾക്കു മുൻപ് നാടുവിട്ടവരുടെ സ്വത്തുക്കൾ നിലവിലുള്ള നിയമത്തിന്റെ അടിസ്ഥാനത്തിൽ നാടുവിട്ടവരുടെ സ്വത്തുക്കൾ ബാങ്കിനു കണ്ടുകെട്ടാനാകാത്ത സാഹചര്യത്തിലാണ് മറ്റു രാജ്യങ്ങളിലുള്ളപോലെ സമാന നിയമനിർമാണത്തിന് സർക്കാർ ഒരുങ്ങിയത്.
9000 കോടി രൂപയുടെ ബാങ്ക് വായ്പകൾ തിരിച്ചടയ്ക്കാതെ കിംഗ് ഫിഷർ ഉടമ വിജയ് മല്യ രാജ്യം വിട്ടതോടെയാണ് ഇത്തരമൊരു ബില്ല് നടപ്പാക്കാൻ കേന്ദ്രസർക്കാർ തയാറെടുത്ത തുടങ്ങിയത്. ശേഷം പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും 11,400 കോടി രൂപ തട്ടി നീരവ് മോദിയും ഡൽഹി ഓറിയന്റൽ ബാങ്കിൽ നിന്നു 389 കോടി രൂപ തട്ടി 2014ൽ തന്നെ രാജ്യം വിട്ടിരുന്ന ആഭരണ കയറ്റുമതിക്കാരുടെയും കേസുകൾ കൂടി തുടർച്ചയായി വന്നതോടെ സർക്കാർ നടപടികൾ ശക്തമാക്കി.
ALSO READ ;കേരളത്തിലെ വന്‍കിട ജ്വല്ലറികളെ ലക്ഷ്യമിട്ട് കേന്ദ്രം : നാല് വമ്പന്‍ ജ്വല്ലറികള്‍ നിരീക്ഷണത്തില്‍
Post Your Comments