Latest NewsIndiaNews

ഏറെ വേദനിക്കുന്ന ദിവസങ്ങളാണു കടന്നുപോകുന്നത് : ഞങ്ങളെ വെറുതെ വിടൂ : ശ്രീദേവിയുടെ കുടുംബം

“ഏറെ വേദനിക്കുന്ന ദിവസങ്ങളാണു കടന്നുപോകുന്നത്. എല്ലാവരും പ്രകടിപ്പിച്ച സ്നേഹത്തിനു നന്ദിയുണ്ട്. മാധ്യമങ്ങള്‍ ഞങ്ങളുടെ സ്വകാര്യത മാനിക്കണം. വിവാദങ്ങള്‍ ഒഴിവാക്കണം. ശ്രീദേവി സ്വപ്നം കണ്ട ജീവിതം സാധ്യമാക്കാന്‍ ഖുഷിക്കും ജാന്‍വിക്കും എല്ലാവരുടെയും അനുഗ്രഹം വേണം ” -ശ്രീദേവിയുടെ കുടുംബം പുറത്തു വിട്ട പത്രക്കുറിപ്പിലെ വാക്കുകളാണ്. മരണവും അസൂയപ്പെട്ടിരിക്കണം; പ്രിയനടി ശ്രീദേവിയെ അവസാനമായി ഒരുനോക്കു കാണാന്‍ തടിച്ചുകൂടിയ ജനസഞ്ചയത്തെക്കണ്ട്. ചമയങ്ങളണിഞ്ഞ്, കാഞ്ചീപുരം ചേല ചുറ്റി, ത്രിവര്‍ണപതാകയില്‍ പൊതിഞ്ഞ്…

മരണത്തിനു മായ്ക്കാനാകാത്ത ആ മുഖശ്രീ അവസാനമായി കാണാൻ ആളുകൾ തടിച്ചു കൂടി.. വെള്ളപ്പൂക്കളാല്‍ അലങ്കരിച്ച മഞ്ചത്തില്‍, ആരാധകസഹസ്രങ്ങള്‍ക്കു നടുവിലൂടെയായിരുന്നു അവസാനരംഗത്തിലും അഴകിന്റെ റാണിയായി ശ്രീദേവിയുടെ മടക്കം. ഔദ്യോഗികബഹുമതികളോടെയാണ് ഇന്ത്യന്‍ സിനിമയിലെ ആദ്യ വനിതാ സൂപ്പര്‍താരത്തിനു രാജ്യം വിടയേകിയത്. വാഹനം ആരാധകര്‍ക്കിടയിലൂടെ മുന്നോട്ടെടുക്കാന്‍ ഏറെ പണിപ്പെട്ടു. ഭര്‍ത്താവ് ബോണി കപൂറും ബോണിയുടെ ആദ്യഭാര്യയിലുള്ള മകന്‍ അര്‍ജുന്‍ കപൂറും വാഹനത്തിലുണ്ടായിരുന്നു.

കടത്തിവിടാന്‍ നടന്‍കൂടിയായ അര്‍ജുന്‍ കപൂര്‍ കൈകൂപ്പി യാചിച്ചപ്പോഴാണു വാഹനം മുന്നോട്ടെടുക്കാനായത്. ശ്രീദേവിയുടെ ഭര്‍തൃസഹോദരന്മരായ അനില്‍ കപൂര്‍, സഞ്ജയ് കപൂര്‍, അനന്തരവന്‍ ഹര്‍ഷവര്‍ധന്‍ കപൂര്‍, സോനം കപൂര്‍, റിയ കപൂര്‍ തുടങ്ങിയ താരങ്ങള്‍ മൃതദേഹം പൊതുദര്‍ശനത്തിനു വച്ച ഹാളിലുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button