Latest NewsNewsInternational

ഫുട്‌ബോള്‍ മൈതാനത്തേക്കാള്‍ നീളത്തിലുള്ള ചിറകുമായി ഈ വിമാനം

ലോകത്തിലെ ഏറ്റവും വലിയ വിമാനമെന്ന വിശേഷണവുമായി സ്ട്രാറ്റോലോഞ്ച്. ഫുട്‌ബോള്‍ മൈതാനത്തേക്കാള്‍ നീളത്തിലുള്ള ചിറകാണ് ഇതിനുള്ളത്. മാത്രമല്ല രണ്ട് കൂറ്റന്‍ വിമാനങ്ങള്‍ ചേര്‍ത്തുവെച്ചതു പോലുള്ള രൂപമാണ്. സ്ട്രാറ്റോലോഞ്ചിനുള്ളത് നാലായിരം കിലോഗ്രാം ഭാരമുള്ള ആറ് എന്‍ജിനുകളാണ്. സ്ട്രാറ്റോലോഞ്ച് ഒരു ഫുട്ബോള്‍ മൈതാനത്തിന് നടുക്ക് നിര്‍ത്തിയിട്ടാല്‍ ഗോള്‍ പോസ്റ്റിന് പുറത്തേക്ക് ഇരു ചിറകുകളും 12.5 അടിയോളം നീണ്ടുനില്‍ക്കും.

read also: വിമാനം അടിയന്തിരമായി നിലത്തിറക്കി

സ്ട്രാറ്റോലോഞ്ചിനുള്ളത് ഭൂമിക്ക് മുകളിലെ രണ്ടാമത്തെ അന്തരീക്ഷ പാളിയായ സ്ട്രാറ്റോസ്ഫിയറിലേക്ക് റോക്കറ്റുകളെ എത്തിക്കുകയെന്ന വിചിത്രദൗത്യമാണ്. മൈക്രോസോഫ്റ്റ് സഹസ്ഥാപകനായ പോള്‍ അലനാണ് റാക്കറ്റുകളെ ആകാശമധ്യത്തില്‍ നിന്ന് വിക്ഷേപിക്കുകയെന്ന ആശയത്തിന് പിന്നില്‍. സ്ട്രാറ്റോലോഞ്ചിനു പിന്നില്‍ കുറഞ്ഞ ചെലവിലും അതിവേഗത്തിലും ബഹിരാകാശ യാത്രകള്‍ സാധ്യമാക്കുകയെന്നതാണ് . 24 മണിക്കൂറുകൊണ്ട് ബഹിരാകാശ റോക്കറ്റുകളും പേടകങ്ങളും വിക്ഷേപണം നടത്തി തിരിച്ചെത്താന്‍ ഇവക്കാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button