കേരളത്തില്‍ തിയേറ്ററുടമകള്‍ സൂചന പണിമുടക്ക് നടത്തുന്നു. മാര്‍ച്ച് രണ്ടിന് കേരളത്തോടൊപ്പം തമിഴ്‌നാട്,കര്‍ണാടക സംസ്ഥാനങ്ങളും തിയ്യറ്ററുകള്‍ അടച്ചിടും. ഡിജിറ്റല്‍ സര്‍വീസ് പ്രൊവൈഡര്‍മാര്‍ ചൂഷണം ചെയ്യുകയാണെന്ന് ആരോപിച്ചാണ് പണിമുടക്ക്. മാര്‍ച്ച് രണ്ടു മുതല്‍ ആന്ധ്ര, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ അനിശ്ചിതകാലത്തേക്കു തിയറ്ററുകള്‍ അടച്ചിടാന്‍ തീരുമാനിച്ചിട്ടുണ്ട്.
നിര്‍മ്മാതാവ് രഞ്ജിത് സൂചനാ പണിമുടക്ക് കണക്കിലെടുത്ത് പുതിയ ചിത്രങ്ങളുടെ റിലീസ് തൊട്ടടുത്ത ദിവസങ്ങളിലേക്ക് മാറ്റിയിട്ടുണ്ടെന്ന് പറഞ്ഞു. മാര്‍ച്ച് ഒമ്പതിലേക്ക് ഉണ്ണിമുകുന്ദന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇരയുടെ റിലീസ് മാറ്റിയിട്ടുണ്ട്.
പണിമുടക്ക് നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും തിയറ്റര്‍ ഉടമകളുടെയും കൂട്ടായ്മായായ ഫിലിം ചേംബറിന്റെ പിന്തുണയോടെയാണ്. പ്രധാന ആരോപണം യുഎഫ്ഒ, ക്യൂബ് പോലുള്ള ഡിജിറ്റല്‍ സര്‍വീസ് പ്രൊവൈഡര്‍മാര്‍ ചൂഷണം ചെയ്യുകയാണെന്നാണ്. കേരളം, തമിഴ്നാട്, കര്‍ണാടകം തുടങ്ങിയ സംസ്ഥാനത്ത് സൂചന പണിമുടക്ക് നടത്തുന്നത് തെലങ്കാനയിലും ആന്ധ്രയിലും നടക്കുന്ന അനിശ്ചിത കാലത്തെ പണിമുടക്കിനോട് അനുഭാവം പ്രകടിപ്പിച്ചാണ്. സിനിമയ്ക്കിടയിലുള്ള പരസ്യസമയം കുറക്കുക, ഡിജിറ്റല്‍ പ്രൊവൈഡര്‍മാര്‍ ഈടാക്കുന്ന വിര്‍ച്വല്‍ പ്രിന്റ് ഫീയില്‍ ഇളവു നല്‍കുക തുടങ്ങിയവയാണ് ആവശ്യം.
Post Your Comments