Latest NewsIndiaNewsInternational

ശ്രീദേവി വിടപറഞ്ഞത് മകളുടെ പിറന്നാളിന് ഒരാഴ്ച മുന്‍പ്: കഴിഞ്ഞ വര്‍ഷം അമ്മയ്‌ക്കൊപ്പം ജാന്‍വി കപ്പൂര്‍ പിറന്നാള്‍ ആഘോഷിച്ചത് ഇങ്ങനെ

 

മുംബൈ: ശ്രീദേവിയുടെ മരണം മകളുടെ 21ാം പിറന്നാളിന് തൊട്ട് മുൻപ്പ്. ഇന്ത്യൻ സിനിമയുടെ തീരാ നഷ്ട്ടമായ ശ്രീദേവിയുടെ വിയോഗത്തിൽ പകച്ചു നിൽക്കുകയാണ് രാജ്യം. ശ്രീദേവി സിനിമയെ പോലെ തന്നെ സ്വന്തം കുടുംബത്തേയും സ്‌നേഹിച്ചിരുന്നു. രണ്ടിനും ഒരേ പ്രാധാന്യം നൽകിയിരുന്നു. മകൾ ജാൻവി കപൂറുമൊത്തുള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ശ്രീദേവി പങ്കുവെച്ചിരുന്നു.

മാർച്ച് 7ന് മകളുടെ 21ാം പിറന്നാൾ ആഘോഷിക്കാനിരിക്കെയാണ് ശ്രീദേവിയുടെ വിയോഗം. കഴിഞ്ഞ വർഷം ജാൻവി തന്റെ പിറന്നാൾ അമ്മയ്‌ക്കൊപ്പം ആഘോഷിച്ചു. ഇതിന്റെ ചിത്രങ്ങളും ഇരുവരും പങ്കുവെച്ചിരുന്നു. ശ്രീദേവി മകൾ ജാൻവിയുടെ കുട്ടിക്കാലത്തെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. അമ്മയും മകളും തമ്മിൽ അത്രത്തോളം അടുപ്പമായിരുന്നു ഉണ്ടായിരുന്നത്. കുടുംബത്തിന് ഏറെ പ്രാധാന്യം നൽകിയിരുന്നു ശ്രീദേവി. മകളുടെ വെള്ളിത്തിരയിലെ അരങ്ങേറ്റത്തിനായ് കാത്തിരിക്കുകയായിരുന്നു ശ്രീദേവി.

കുറച്ച് വർഷങ്ങൾക്ക് മുൻപ് ജാൻവി അമ്മയ്ക്ക് എഴുതിയ കത്ത് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. കാത്തിൽ ജാൻവി എഴുതിയത് ഇങ്ങനെയാണ്.

പ്രിയപ്പെട്ട അമ്മ,

എന്റെ അമ്മയുടെ കഴിവും, അമ്മയ്ക്ക് ലഭിച്ച അംഗീകാരങ്ങളുടെ കഥകളും കേട്ടാണ് ഞാൻ വളർന്നത്. ഓരോന്നും കേൾക്കുമ്പോൾ എനിക്ക് അഭിമാനം തോന്നാറുണ്ട്. എന്നാൽ അമ്മയുടെ നേട്ടങ്ങളിൽ ചിലത് നേരിട്ട് കാണാൻ കഴിയാത്തതിലുള്ള സങ്കടമുണ്ട്. അമ്മയുടെ നേട്ടങ്ങളിൽ അഭിമാനിക്കുന്ന മകളാണ് ഞാൻ. എന്തിനെക്കാളും ഞാൻ എന്റെ അമ്മയെ സ്‌നേഹിക്കുന്നു.

അമ്മയുടെ മകൾ ജാൻവി.

also read:ബാത്ത്ടബ്ബുകള്‍ക്ക് ഇങ്ങനെയും പ്രശ്‌നങ്ങളുണ്ട്‌

shortlink

Related Articles

Post Your Comments

Related Articles


Back to top button