പഞ്ചാബ്: കുട്ടിയുടെ ദേഹം മുഴുവന്‍ മര്‍ദനമേറ്റ പാടാണ്. ഇതിന്റെ കാരണമറിയാന്‍ സ്ഥാപിച്ച രഹസ്യ ക്യാമറയിലെ ദൃശ്യങ്ങള്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് മാതാപിതാക്കള്‍. 18 മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ ആയ ക്രൂരമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങളാണ് പുറത്തെത്തിയത്.
കാലിലും നടുവിനുമൊക്കെ ഇവര്‍ കുഞ്ഞിനെ മര്‍ദിക്കുകയായിരുന്നു. കുട്ടിയുടെ മുഖത്തും ആയ മര്‍ദിച്ചിട്ടുണ്ട് എന്നാല്‍ വീഡിയോയില്‍ എത് ലഭിച്ചിട്ടില്ലെന്നും കുട്ടിയുടെ കുടുംബം പറയുന്നു.
also read: ആയയ്ക്കൊപ്പം ഉള്ള സമയം കുഞ്ഞ് കരച്ചില്, കാരണമറിയാന്‍ സിസി ടിവി ക്യാമറ വെച്ച അമ്മ ഞെട്ടി
പഞ്ചാബില്‍ നിന്നുള്ള ഒരു കുടുംബത്തിലെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. കുട്ടിയുടെ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകള്‍ കണ്ടിട്ടാണ് എന്ത് സംഭവിക്കുന്നു എന്നറിയാന്‍ രഹസ്യമായി ഫോണ്‍ ക്യാമറ ഓണ്‍ ആക്കി വയ്ക്കുകയായിരുന്നു.
മാതാപിതാക്കള്‍ ജോലിക്കു പോകുമ്പോള്‍ 35കാരിയായ പര്വീന് എന്ന സ്ത്രീയെയാണ് കുഞ്ഞിനെ നോക്കാന്‍ ഏപ്പിച്ചിരുന്നത്. ഇവരാണ് കുട്ടിയെ ക്രൂരമായി മര്‍ദിച്ചത്. ആയ വടി ഉപയോഗിച്ച് കുട്ടിയെ മര്‍ദിക്കുന്നതും തോളില്‍ തൂക്കി എടുക്കുന്നതുമായ ദൃശ്യങ്ങള്‍ വീഡിയോയിലുണ്ട്. സംഭവത്തില്‍ ആയയെ പോലീസ് അറസ്റ്റ് ചെയ്തു.
Post Your Comments