KeralaLatest NewsNews

പരിഷ്‌കൃത സമൂഹത്തിന് അപമാനം: മധുവിന്റെ മരണത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുക്കും

കൊച്ചി: ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട സംഭവത്തില്‍ ഹൈകോടതി സ്വമേധയാ കേസെടുക്കും. പൊതുതാല്‍പര്യഹര്‍ജിയായി പരിഗണിച്ച് കേസെടുക്കാനാണ് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടിരിക്കുന്നത്. പരിഷ്‌കൃത സമൂഹത്തിന് അപമാനമുണ്ടാക്കുന്ന മധുവിന്റെ കൊലപാതകത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കെല്‍സയുടെ ചുമതലയുണ്ടായിരുന്ന ജസ്റ്റിസ് സുരേന്ദ്രമോഹന്‍ നല്‍കിയ കത്ത് പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

അരിയടക്കം ഭക്ഷണ പദാര്‍ഥങ്ങള്‍ മോഷ്​ടിച്ചെന്ന പേരില്‍​ യുവാവിനെ അടിച്ചു കൊന്ന സംഭവം സമൂഹത്തിലെ മൂല്യച്യുതിക്ക് ഉദാഹരണമാണെന്ന്​ കത്തില്‍ പറയുന്നു. യുവാവിന് തല്ലിക്കൊന്ന സംഭവം ഞെട്ടിക്കുന്നതും മനുഷ്യത്വരഹിതവുമാണ്. സമ്പൂര്‍ണ സാക്ഷരതയുടെ പേരില്‍ അഭിമാനിക്കുന്ന മലയാളികള്‍ക്ക് നാണക്കേടാണ് ഈ സംഭവം. ഒരു നേരത്തെ ഭക്ഷണത്തിനായി ആദിവാസിക്ക് ഭക്ഷണം മോഷ്ടിക്കേണ്ടി വന്നെങ്കില്‍ അത് സര്‍ക്കാര്‍ പദ്ധതികളുടെ പരാജയമാണ് കാണിക്കുന്നതെന്ന് ജസ്റ്റിസ് സുരേന്ദ്രമോഹന്‍ നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button