Latest NewsNewsIndia

പുരുഷ ബീജം നിറച്ച ബലൂണ്‍ ഉപയോഗിച്ച് യുവതിക്ക് നേരെ ആക്രമണം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുതന്നെ വരികയാണ്. പൊതു നിരത്തുകളില്‍ പോലും ഇവര്‍ സുരക്ഷിതരല്ലെന്നാണ് ഓരോ ദിവസവും പുറത്തെത്തുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ഒരു കൂട്ടം യുവാക്കള്‍ പുരുഷ ബീജം നിറച്ച ബലൂണ്‍ ദേഹത്തേക്ക് എറിഞ്ഞു എന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു വിദ്യാര്‍ത്ഥിനി.

ഡല്‍ഹിയില്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനിയാണ് ആക്രമണത്തിന് ഇരയായത്. തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് യുവതി ഇക്കാര്യം അറിയിച്ചത്. അമര്‍ കോളനി മാര്‍ക്കെറ്റില്‍ വെച്ചാണ് സംഭവം. റിക്ഷയില്‍ ഹോസ്റ്റലിലേക്ക് പോകും വഴി പരിചയമില്ലാത്ത ഒരു സംഘം ബിജം നിറച്ച ബലൂണ്‍ ഉപയോഗിച്ച് യുവതിയെ ആക്രമിക്കുകയായിരുന്നു.

also read: കുട്ടിയുടെ ശരീരം മുഴുവന്‍ മര്‍ദനമേറ്റ പാട്, ക്യമറ ദൃശ്യങ്ങള്‍ കണ്ട് മാതാപിതാക്കള്‍ ഞെട്ടി

ദേഹത്ത് തട്ടി പൊട്ടിയ ബലൂണിലെ ബീജം തന്റെ കറുത്ത് പാന്റില്‍ ആയെന്ന് യുവതി പറയുന്നു. എന്നാല്‍ തനിക്ക് ആദ്യം ഇതെന്താണെന്ന് മനസിലായില്ലെന്നും ഹോസ്റ്റലില്‍ എത്തിയപ്പോള്‍ സുഹൃത്ത് പറഞ്ഞ സംശയത്തില്‍ പരിശോധിച്ചപ്പോഴാണ് ഇത് പുരുഷ ബീജമാണെന്ന് മനസിലായതെന്നും വിദ്യാര്‍ത്ഥിനി പറയുന്നു.

സംഭവത്തില്‍ തങ്ങള്‍ക്ക് പരാതി ലഭിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button