ബെയ്ജിങ്: പാകിസ്ഥാനെ പിന്തുണച്ച് പ്രതിഛായ നഷ്ടപ്പെടുത്താനില്ലെന്ന് പറഞ്ഞ് ഒരു ദിവസം തികയും മുൻപേ പാകിസ്ഥാനെ വാനോളം പുകഴ്ത്തി ചൈന രംഗത്ത്. ഭീകരവാദത്തെ നേരിടാനുള്ള പാകിസ്ഥാന്റെ പ്രയത്നങ്ങളെ പക്ഷാപാതമില്ലാതെ നോക്കിക്കാണണമെന്നാണ് ചൈനീസ് വിദേശ കാര്യ മന്ത്രി ലൂ കാങ് ബെയ്ജിങ്ങില്‍ പറഞ്ഞത്. ഭീകരവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാകിസ്ഥാന് സര്‍ക്കാരും ജനങ്ങളും ഒട്ടേറെ ത്യാഗങ്ങള്‍ അനുഭവിച്ചിട്ടുണ്ടെന്നാണ് ചൈനീസ് വിദേശ കാര്യ മന്ത്രി ലൂ കാങ് ബെയ്ജിങ്ങില്‍ പറഞ്ഞു.
ഭീകര സംഘടനകള്‍ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നത് തടയാന്‍ നടപടികള്‍ സ്വീകരിക്കാത്തതിന് പാകിസ്ഥാന് അന്താരാഷ്ട്ര സമൂഹത്തിന്റെ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. ഇതിന്റെ പേരില്‍ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സ് (എഫ്.എ.ടി.എഫ്) പാകിസ്ഥാനെ ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതോടെ പാക്കിസ്ഥാനെ പിന്തുണച്ച് പ്രതിഛായ നഷ്ടപ്പെടുത്താനില്ലെന്ന നിലപാടെടുക്കുകയായിരുന്നു ചൈന.
യോഗത്തില്‍ ചൈന വോട്ടെടുപ്പില്‍ നിന്ന് വിട്ട് നില്‍ക്കുകയും ചെയ്തു. പാകിസ്താനെ പിന്തുണച്ചാലും പരാജയപ്പെടുമെന്ന് കണ്ടാണ് പ്രതിഛായ നഷ്ടപ്പെടുമെന്ന ഭയത്തില്‍ ചൈന വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നത്. എന്നാല്‍ ഒരു ദിവസം കഴിഞ്ഞപ്പോള്‍ പകിസ്താനെ പിന്തുണയ്ക്കാന്‍ കഴിയാത്തതിലെ ഖേദം തീര്‍ക്കാനെന്നോണം ചൈന മലക്കം മറിയുകയായിരുന്നു.
Post Your Comments