മോഴ്സ്ബി: വീണ്ടും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു . പാപ്പുവ ന്യൂഗിനിയയിൽ ബുധനാഴ്ച റിക്ടർ സ്കെയിലിൽ ആറ് തീവ്രത രേഖപ്പെടുത്തിയ ഭൂകന്പമാണ് ഉണ്ടായത്. തെക്കൻ ഹൈലാൻഡ്സ് പ്രവിശ്യയിലെ മെൻഡിയാണ് പ്രഭവ കേന്ദ്രം. നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ALSO READ ; ശക്തമായ ഭൂചലനം, മുപ്പതിലേറെപ്പേര്‍ മരിച്ചു
സമാനരീതിയിൽ തിങ്കളാഴ്ച്ച ഇവിടെ ഉണ്ടായ ഭൂചലനത്തിൽ 31 പേർ മരിക്കുകയും മുന്നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഭൂകമ്പത്തിൽ നിരവധി വീടുകൾ തകർന്നിരുന്നു. മണ്ണിടിച്ചിൽ മൂലം പല റോഡുകളും ഉപയോഗശൂന്യമായി. റിക്ടർ സ്കെയിലിൽ 7.5 തീവ്രതയാണ് അന്ന് രേഖപ്പെടുത്തിയത്.
Post Your Comments