അട്ടപ്പാടി : ആദിവാസികൾക്കെതിരെ കമ്മ്യൂണിസ്റ്റ് ഭരണത്തിൻറ്റെ കിഴിൽ കേരളത്തിൽ നടക്കുന്ന കൊലപാതക,പീഡനങ്ങൾക്കെതിരെ എബിവിപി സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ സംസ്ഥാന സെക്രട്ടറി പി .ശ്യാംരാജ് നയിക്കുന്ന അവകാശ സംരക്ഷണ യാത്ര ആരംഭിച്ചു. യാത്ര ഇന്ന് രാവിലെ 10 മണിക്ക് അട്ടപ്പാടി അഗളിയിൽ വച്ച് എബിവിപി ദേശീയ സെക്രട്ടറി ശ്രീ.ഒ.നിധീഷ് ഫ്‌ളാഗ് ഓഫ് ചെയ്തു. അട്ടപ്പാടിൽ നിന്ന് ആരംഭിച്ച മാർച്ച് 2 ന് മന്ത്രി എ .കെ ബാലൻറ്റെ വീട്ടുപടിക്കൽ യാത്ര അവസാനിക്കും .
എബിവിപി യുടെ അവകാശ സംരക്ഷണ യാത്രയുടെ ദീപശിഖഅട്ടപ്പാടിയിൽ ആൾക്കൂട്ടം മർദ്ദിച്ചു കൊന്ന മധുവിന്റെ അമ്മ മല്ലിയിൽ നിന്നും എബിവിപി സംസ്ഥാന സെക്രട്ടറി പി.ശ്യാംരാജ് ഏറ്റുവാങ്ങി. മധുവിൻറെ മരണം സമഗ്ര അന്വേഷണം നടത്തുക, മന്ത്രി എ ,കെ ബാലൻ രാജിവെക്കുക , അട്ടപ്പാടിൽ നടന്ന 64 ആദിവാസി കൊലപാതകങ്ങളെ കുറിച്ച് അന്വേഷണം നടത്തുക, ആദിവാസി വിഭാവങ്ങൾക്ക്അനുവദിച്ച ഫണ്ടിലെ അഴിമതി അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രധാനമായും ഉന്നയിക്കുന്നത്.
“മാറി മാറി ഭരിച്ച ഇടത് വലതു മുന്നണികൾ ആദിവാസി വിഭാഗങ്ങളെ നാളിതുവരെ വഞ്ചിച്ചു വരുകയാണ് ചെയ്തത് .അതിൻറെ തുടർച്ചയാണ് മധുവിന്റെ മരണവും. അവർക്കും സമൂഹത്തിൽ മനുഷ്യനെ പോലെ ജീവിക്കാനുള്ള അവകാശം അധികാരി വർഗങ്ങൾ ഉറപ്പ് വരുത്തണം. അല്ലാത്ത പക്ഷം ആദിവാസി വിഭാഗങ്ങളെ അണിനിരത്തി ശക്തമായ പ്രക്ഷോഭം എബിവിപി കേരളത്തിൽ നടത്തും “എന്ന് യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തുകൊണ്ട് ദേശീയ സെക്രട്ടറി ശ്രീ.ഒ.നിധീഷ് പറഞ്ഞു.
ഉന്നയിച്ച മുഴുവൻ കാര്യങ്ങളിലും നടപടി ഉണ്ടാകുന്നത് വരെ തുടർ സമരങ്ങളുമായി മുന്നോട്ട് പോകുമെന്ന് അദ്ദേഹം അറിയിച്ചു.
Post Your Comments