കണ്ണൂര്‍: കേരള പത്രപ്രവര്‍ത്തക യൂണിയന് (കെയുഡബ്ല്യുജെ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ പ്രസ്ക്ലബില്‍ പ്രതിഷേധ യോഗം ചേര്‍ന്നു. ജില്ലയിലെ രാഷ്ട്രീയ സംഭവവികാസങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ ഭീഷണി വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് പ്രതിഷേധയോഗം ചേർന്നത്.
Read Also: 30 വര്‍ഷം അമ്മയുടെ മൃതദേഹം ഒളിപ്പിച്ചു, ഒടുവില്‍ സംഭവിച്ചത്
കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷവുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ വ്യാപക ഭീഷണിയും അപവാദ പ്രചാരണങ്ങളുമാണ് സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്നതെന്ന് യോഗത്തിൽ അവതരിപ്പിച്ച പ്രമേയത്തിൽ വ്യക്തമാക്കി. വാര്‍ത്തകള്‍ നല്‍കുകയെന്നത് മാധ്യമപ്രവര്‍ത്തകരുടെ ജോലിയാണ്. അതിനുള്ള സാഹചര്യം ഒരുക്കേണ്ടത് ജനാധിപത്യ ഭരണകൂടത്തിന്റെ ബാധ്യതയാണ്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ഉണ്ടാവണമെന്നും യോഗം ആവശ്യപ്പെട്ടു.
Post Your Comments