![india and pakistan- psychological- attack](/wp-content/uploads/2016/10/dc-Cover-0s55gmgsmt3a4afb224qn5l3q5-20161005124030.Medi_.jpeg)
ശ്രീനഗർ: വെടിനിർത്തൽ കരാർ ലംഘിച്ച് പാക് സൈന്യം നടത്തുന്ന ആക്രണത്തെ തുടർന്ന് ജമ്മു കാഷ്മീരിലെ രജൗരി ജില്ലയിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. വിദ്യാർഥികളുടെ സുരക്ഷയുടെ ഭാഗമായാണ് സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കുന്നത്. രജൗരിയിലെ മഞ്ജകോട്ടയിലാണ് പാക് വെടിവയ്പ് രൂക്ഷമായി നടക്കുന്നത്. ഇവിടെനിന്നും രണ്ടു പരീക്ഷാകേന്ദ്രങ്ങൾ മാറ്റിയെന്നും രജൗരി ഡപ്യൂട്ടി കമ്മീഷണർ ഷാഹിദ് ഇക്ബാൽ ചൗധരി പറഞ്ഞു. അതേസമയം രാവിലെ സ്കൂളിൽനിന്നും കുട്ടികളെ അധികൃതർ സുരക്ഷിതരായി വീടുകളിൽ എത്തിച്ചിരുന്നു.
Post Your Comments