കൊച്ചി: നടൻ ജയസൂര്യ ചെലവന്നൂര്‍ കായല്‍ കൈയേറി നിര്‍മിച്ച ബോട്ട് ജെട്ടി പൊളിച്ച് മാറ്റാനുള്ള കൊച്ചി കോര്‍പ്പറേഷൻ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് താരം നല്‍കിയ ഹര്‍ജി കേരള തദ്ദേശ ട്രൈബ്യൂണല്‍ തള്ളി.
Read Also: പെണ്‍കുട്ടികള്‍ക്കെതിരെയുള്ള വിവേചനം ഭരണഘടനാവിരുദ്ധമെന്ന് ഗവര്‍ണര്‍
കൊച്ചുകടവന്ത്ര ഭാഗത്ത് ജയസൂര്യ സ്വകാര്യ ബോട്ടുജെട്ടിയും ചുറ്റുമതിലും 3000 ച.അടി വിസ്തീര്‍ണ്ണത്തിലുള്ള വീടും നിര്‍മ്മിച്ചത് ചിലവന്നൂര്‍ കായല്‍ പുറമ്പോക്ക് കൈയേറിയാണെന്നും തീരദേശ പരിപാലന സംരക്ഷണ നിയമവും മുനിസിപ്പല്‍ കെട്ടിട നിര്‍മ്മാണ ചട്ടവും ലംഘിച്ചാണെന്നും ആരോപിച്ച് പൊതുപ്രവര്‍ത്തകന്‍ കളമശേരി സ്വദേശി ഗിരീഷ്കുമാര്‍ ആണ് പരാതി നൽകിയത്.
Post Your Comments