Latest NewsIndiaNews

ഒന്നും കൈയ്യും നീട്ടി വാങ്ങാറില്ല ;പാകിസ്ഥാന് ഇന്ത്യൻ സൈന്യത്തിന്റെ തിരിച്ചടി

ശ്രീനഗർ : പാക്കിസ്ഥാന്റെ പ്രകോപനങ്ങൾ അതിർത്തിയിൽ ഉണ്ടാകുമ്പോൾ കൃത്യമായി മറുപടി നൽകുന്നവരാണ് ഇന്ത്യൻ സൈനികർ. കഴിഞ്ഞ ഒരാഴ്ച കൊണ്ട് അതിർത്തിയിൽ തകർക്കപ്പെട്ടത് ആറ് പാക് പോസ്റ്റുകളാണ്.

പാക്കിസ്ഥാൻ നുഴഞ്ഞു കയറ്റത്തിന് വേണ്ടി ബുള്ളറ്റ് മഴ പെയ്യിച്ചപ്പോൾ ഇന്ത്യ തിരിച്ചു നൽകിയത് റോക്കറ്റുകളാണ്.പാകിസ്ഥാന്റെ അതിർത്തി ഭീകര സേനയും ജെയ്ഷ് – ലഷ്കർ ഭീകരരുമാണ് സൈന്യത്തിന്റെ സഹായത്തോടെ ഇന്ത്യൻ അതിർത്തിയിൽ ആക്രമണങ്ങൾ നടത്തുന്നത്. ഇതിനെ കൃത്യമായി നിരീക്ഷിച്ചാണ് ‌ ഇന്ത്യൻ പ്രത്യാക്രമണം. ഉറിയിൽ ബിഎസ്‌എഫ് ജവാൻ വെടിയേറ്റ് മരിച്ചതിനു തൊട്ടു പിന്നാലെ പാക് പോസ്റ്റുകൾ തവിടുപൊടിയാക്കിയാണ് ‌ ഇന്ത്യൻ സൈന്യം തിരിച്ചടിച്ചത്.

Read also:ഈ രാജ്യത്തെ കമ്പനി വാഹനങ്ങള്‍ക്ക് ഇനി ചുവന്ന നമ്പര്‍ പ്ലേറ്റ്

ഈവർഷം ഇതുവരെ 23 പാക് സൈനികരാണ്‌ ഇന്ത്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കഴിഞ്ഞ വർഷം 138 പേരേയും സൈന്യം വധിച്ചു . ഇരുനൂറോളം ഭീകരരും കഴിഞ്ഞ വർഷം കൊല്ലപ്പെട്ടു. ഭീകര ലോഞ്ചിംഗ് പാഡുകൾക്കും അതിനെ പിന്തുണയ്ക്കുന്ന സൈനിക പോസ്റ്റുകൾക്കും നേരേ ശക്തമായ ആക്രമണം നടത്താനാണ് ‌ സർക്കാരിന്റെ നിർദ്ദേശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button