Latest NewsKeralaNews

പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചു : മൂന്ന് പേരുടെ നില അതീവ ഗുരുതരം

 

കണ്ണൂര്‍: പാചകവാതക സിലിണ്ടറിനു തീപിടിച്ചു വീട്ടമ്മയടക്കം മൂന്നു പേര്‍ക്കു ഗുരുതരമായി പരിക്കേറ്റു. കണ്ണൂര്‍ കണിച്ചാര്‍ വളയംചാലില്‍ ചൊവ്വാഴ്ച രാവിലെ എട്ടരമണിയോടെയാണു സംഭവം. വളയംചാലിലെ വെട്ടുനിരപ്പില്‍ റെജി, ഭാര്യാമാതാവ് സൂസമ്മ (60), പിതാവ് രാജന്‍ (68) എന്നിവര്‍ക്കാണു പരിക്കേറ്റത്. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

അടുപ്പില്‍നിന്നു സിലിണ്ടറിലേക്കു തീ പടരുകയായിരുന്നു. സിലിണ്ടിറിനു ചോര്‍ച്ചയുള്ളതു ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. അടുക്കളയിലുണ്ടായിരുന്ന സൂസമ്മയുടെ നിലവിളി കേട്ടു രക്ഷിക്കാന്‍ എത്തിയതാണു ഭര്‍ത്താവ് രാജനും മകളുടെ ഭര്‍ത്താവ് റെജിയും.

നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികള്‍ പരിക്കേറ്റവരെ ആശുപത്രിയിലേക്കു കൊണ്ടുപോയി. പേരാവൂരില്‍ നിന്നെത്തിയ അഗ്‌നിശമനസേനാ പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്നാണു തീയണച്ചത്. അടുക്കളഭാഗം പൂര്‍ണമായും കത്തി നശിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button