Latest NewsIndiaNews

സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിടുന്നവർക്ക് കുടുക്കിടാൻ നിയമനിർമ്മാണവുമായി കേന്ദ്രം

ന്യൂഡല്‍ഹി : സാമ്പത്തിക തട്ടിപ്പുകള്‍ നടത്തി രാജ്യം വിടുന്നവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ വ്യവസ്ഥചെയ്യുന്ന വിധത്തില്‍ നിയമനിര്‍മാണം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. 100 കോടിയിലധികം രൂപയുടെ തട്ടിപ്പുകളില്‍ ഉള്‍പ്പെട്ട് രാജ്യം വിടുകയും നിയമനടപടികള്‍ ഒഴിവാക്കാന്‍ മടങ്ങിയെത്താതിരിക്കുകയും ചെയ്യുന്നവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ കഴിയും വിധത്തിലുള്ള നിയമ നിർമ്മാണത്തിന്റെ പ്രഖ്യാപനം ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തില്‍ ഉണ്ടാകുമെന്നാണു സൂചന.

പൊതു മേഖലാ ബാങ്കുകളില്‍ നിന്നും 9,000 കോടി വായ്പയെടുത്ത് മദ്യവ്യവസായി വിജയ് മല്യ നാടുവിട്ടതോടെയാണ് ഇത്തരമൊരു നിയമം സംബന്ധിച്ച്‌ നിയമമന്ത്രാലയം ഗൗരവമായി ആലോചന തുടങ്ങിയത്. എന്‍ഫോഴ്സ് ഡയറക്ടറേറ്റിനെ ശക്തി പ്പെടുത്തുന്നതിനായി കള്ളപ്പണ നിരോധന നിയമമടക്കം കര്‍ശനമാക്കും വിധത്തിലായിരിക്കും പുതിയ വ്യവസ്ഥകളെന്നും റിപ്പോർട്ട് ഉണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button