ലക്‌നൗ : വാട്‍സ് ആപ്പ് ഗ്രുപ്പുകളിൽ വരുന്ന മെസേജുകൾക്ക് പോലീസിന്റെ മുന്നറിയിപ്പ്. ഭീകരരുടേതെന്ന് സംശയിക്കുന്ന ഗ്രൂപ്പില്‍ ചേരാന്‍ ക്ഷണം ലഭിച്ചെന്ന പരാതിയിലാണ് ഈ മുന്നറിയിപ്പ് . ‘ലഷ്കര്‍ ഇ തൊയ്ബ’ എന്ന് പേരുള്ള ഗ്രൂപ്പില്‍ ചേരാനാണ് ക്ഷണം ലഭിച്ചത്. ഇതേത്തുടര്‍ന്ന്‍ ലക്നൌ സൈബര്‍സെല്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
Read also:ഇത്തരം വസ്‌തുക്കൾ ബഗേജിൽ ഉൾപ്പെടുത്തരുതെന്ന മുന്നറിയിപ്പുമായി എയർ ഇന്ത്യ
വാട്സാപ്പ് ഗ്രൂപ്പില്‍ ഇങ്ങനെയൊരു മെസേജ് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന്‍ ഗ്രൂപ്പില്‍ അംഗമായ യുവാവ് ആണ് പോലീസിനെ വിവരം അറിയിച്ചത്. രാജസ്ഥാനിലെ ഭില്‍വാഡയിലെ ഒരു ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ് ഇതിനു പിന്നിലെന്ന് പിന്നീട് വ്യക്തമായതായി പോലീസ് പറഞ്ഞു.ഇതിനെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
Post Your Comments