ദുബായ്•ദുബായില്‍ ഹോട്ടല്‍ ബാത്ത്റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പ്രശസ്ത നടി ശ്രീദേവിയുടെ രക്തത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്തിയതായി ഫോറന്‍സിക് റിപ്പോര്‍ട്ട്. നടിയുടേത് അപകടമരണമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. മുങ്ങിമരണമാണെന്നാണ് കണ്ടെത്തല്‍. നടിയുടെ മരണസര്‍ട്ടിഫിക്കറ്റിലും മരണകാരണം അപകടമരണം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഹൃദയാഘാതം ഉണ്ടായതായി റിപ്പോര്‍ട്ടില്‍ എവിടെയും പരാമര്‍ശമില്ല.
ദുബായ് പോലീസ് ഫോറന്‍സിക് വിഭാഗം ബന്ധുക്കള്‍ക്കും ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതര്‍ക്കും ഫോറന്‍സിക് റിപ്പോര്‍ട്ട് കൈമാറി. ദുബായ് ഇതോടെ ശ്രീദേവിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നിയമതടസം നീങ്ങി.
നടിയുടെ മൃതദേഹം ഇപ്പോള്‍ എംബാം ചെയ്യാനായി മാറ്റിയിരിക്കുകയാണ്.
ശനിയാഴ്ച എമിറേറ്റ്സ് ടവര്‍ ഹോട്ടല്‍ മുറിയിലെ കുളിമുറിയിലാണ് ശ്രീദേവിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് ബോണി കപൂറിനൊപ്പം സര്‍പ്രൈസ് ഡിന്നറിന് തയ്യാറെടുക്കുന്നതിന് മുന്‍പായിരുന്നു സംഭവം.
ബന്ധുവായ മോഹിത് മര്‍വയുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിനാണ് ശ്രീദേവിയും കുടുംബവും ദുബായില്‍ എത്തിയത്. വിവാഹത്തിന് ശേഷം ബുധനാഴ്ച നാട്ടിലേക്ക് മടങ്ങിയ ബോണി ഭാര്യക്ക് സര്‍പ്രൈസ് ഡിന്നര്‍ ഒരുക്കാന്‍ ശനിയാഴ്ച വീണ്ടും എമിറേറ്റ്സ് ടവര്‍ ഹോട്ടലില്‍ എത്തുകയായിരുന്നു. കുളിമുറിയിലേക്ക് പോകും മുന്‍പ് ഇരുവരും 15 മിനിറ്റോളം സംസാരിച്ചിരുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
Post Your Comments