KeralaLatest NewsNewsIndia

പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചു :മാധ്യമപ്രവര്‍ത്തകരെ പുറത്താക്കി

 

തിരുവനന്തപുരം: അട്ടപ്പാടിയിലെ ആദിവാസിയുടെ കൊലപാതകവും രാഷ്ട്രീയ കൊലപാതകങ്ങളും ഉന്നയിച്ച്‌ പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചു. നിയമസഭയുടെ സമ്ബൂര്‍ണ ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിവസം തന്നെ കറുത്ത ബാഡ്ജ് ധരിച്ച്‌ പ്ലക്കാര്‍ഡുകളും ബാനറുകളുമായി പ്രതിഷേധം നടത്താനായിരുന്നു പ്രതിപക്ഷ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയാന്‍ എഴുന്നേറ്റതോടെ പ്രതിപക്ഷം ബഹളം തുടങ്ങുകയായിരുന്നു. സി.പി.എം അംഗങ്ങളായ എ.എന്‍ ഷംസീറടക്കം ചിലര്‍ പ്രതിപക്ഷ എം.എല്‍.എമാര്‍ക്കെതിരെ തിരിഞ്ഞത് വാക്കേറ്റത്തിന് ഇടയാക്കി. അതിനിടെ മാധ്യമപ്രവര്‍ത്തകരെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. പിന്നീട് ഗ്യാലറിയില്‍ നിന്ന് പുറത്താക്കി.

സ്പീക്കറുടെ ഡയസിന് മുന്നിലെത്തി അംഗങ്ങള്‍ മുദ്രാവാക്യം വിളിച്ചു തുടങ്ങിയതോടെ ആരംഭിച്ച്‌ പത്തു മിനിട്ടിനകം സഭ താല്‍ക്കാലികമായി നിര്‍ത്തിവെച്ച്‌ സ്പീക്കര്‍ ഓഫീസിലേക്ക് പോയി.സ്പീക്കറുടെ മുഖം മറച്ച്‌ പ്രതിപക്ഷം ബാനറുകള്‍ ഉയര്‍ത്തിയത് ശരിയായില്ലെന്നും വീണ്ടും ആവര്‍ത്തികരുതെന്നും സ്പീക്കര്‍ താക്കീത് നല്‍കി. പുറത്ത് വലിയ പ്രതിഷേധം നടക്കുകയാണ്, അതിന്റെ പ്രതിഫലനങ്ങള്‍ സഭയിലുമുണ്ടാകുമെന്നും ഈ സാഹചര്യത്തില്‍ സ്പീക്കറുടെ താക്കീത് ഖേദകരമാണെന്ന് ചെന്നിത്തല പറഞ്ഞു. സഭ വീണ്ടും തുടങ്ങിയതോടെ പേരാവൂര്‍ എം.എല്‍.എ സണ്ണി ജോസഫ് എം.എല്‍.എ നല്‍കിയ അടിയന്തിര പ്രമേയത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറഞ്ഞു. രണ്ട് പേരാണ് ഷുഹൈബിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

also read: രാവിലെ തുമ്മലുള്ളവര്‍ സൂക്ഷിക്കുക; നിങ്ങളെ തേടിയെത്തുന്നത്…?

shortlink

Related Articles

Post Your Comments

Related Articles


Back to top button